കാഞ്ഞിരപ്പള്ളി: പ്രതിവർഷം രണ്ടര കോടി തൊഴിലവസരങ്ങളും സാധാരണ ജനങ്ങളു ടെ ബാങ്ക് അക്കൗണ്ടുകളിൽ പതിനഞ്ചു ലക്ഷം രൂപയും നിക്ഷേപിക്കുമെന്ന് പറഞ്ഞ് ജന ങ്ങളെ കബളിപ്പിച്ച നരേന്ദ്ര മോദിയുടെ ബജറ്റ് വാഗ്ദാനങ്ങൾക്ക് ജനങ്ങൾ പുല്ല് വില യാണ് കൽപ്പിച്ചിട്ടുള്ളതെന്ന്  ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അഭിപ്രായപ്പെട്ടു. അക്രമ രാഷ്ട്രീയത്തിനും,വർഗീയ ഫാസിസത്തിനും,ജനദ്രോഹ ഭരണത്തിനുമെതിരെ  കെ. പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന “ജനമഹാ യാത്രയ്ക്ക്” 20 ന് വൈകിട്ട് 5ന് കാഞ്ഞിരപ്പള്ളിയിൽ നൽകുന്ന സ്വീകരണത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ്  പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ   ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് പ്രസി ഡൻറ് ജോ പായിക്കാട്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി .കെ.ബേബി,സുഷമ ശിവദാസ്,ഷിൻസ് പീറ്റർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോബ് വെട്ടം, ജയകുമാർ കുറിഞ്ഞിയിൽ, സുനിൽ മാത്യു, എസ്.എം സേതു രാജ്, രാജീവ് വെള്ളാവൂർ ,ഷെറിൻ സലീം, റോയി നെച്ചുകാട്ട്, റോബിൻ വെള്ളാപ്പള്ളി, മനോജ് തോമസ് ,യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറിമാരായ രഞ്ജു തോമസ്, റ്റിന്റു തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു ,ഒ.എം.ഷാജി, പി.എൻ.ദാമോദരൻ പിള്ള, സുനിൽ സീബ്ളു എന്നിവർ പ്രസംഗിച്ചു.