എരുമേലി : പെൺകുട്ടിയെ കാണാതായെന്ന് മാതാപിതാക്കളുടെ പരാതിയിൽ എരുമേ ലി പോലീസ് അന്വേഷണം നടത്തി പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ കാമുകന്റെ പീഡനത്തിനിരയായെന്ന് മൊഴി.സംഭവത്തിൽ കാമുകൻ അറസ്റ്റിലായി. പട്ടികജാതി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എരുമേലി ഒഴക്കനാട്‌ സ്വദേശി ആഷിക് (18) ആണ് അറസ്റ്റിലായത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സംബന്ധിച്ച് ചൈൽഡ് ലൈനും മൊഴിയെടുത്തു. ഇയാൾ ക്കെതിരെ പോക്‌സോ നിയമപ്രകാരവും SC /ST നിയമപ്രകാരവും കേസ് രജിസ്റ്റർ ചെ യ്തു. പലപ്രാവശ്യം പ്രതിയുടെ വീട്ടില്‍വെച്ചും, ഒഴക്കനാട് ഭാഗത്തുള്ള ആറ്റുതീരതു വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.