കെ.എം മാണിയുടെയും,കുട്ടിയമ്മയുടെയും ദാമ്പത്യം അറുപതിന്റെ നിറവില്‍. വിവാ ഹ ജീവിതം തികച്ചും സന്തോഷകരമായിരുന്നുവെന്ന് മാണി.പാലയെ രണ്ടാം ഭാര്യയായി കാണാന്‍ കഴിഞ്ഞത് കുട്ടിമ്മയുടെ പിന്തുണകൊണ്ടാണെന്നും മാണി.

കൂട്ടിയമ്മ കഴിഞ്ഞ പിന്നെ ആരോടാണ് കൂടുതല്‍ സ്നേഹമെന്ന് ചോദിച്ചാല്‍ അത് പാല യോടണെന്ന് മാണി പറയും.അറുപത് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ അന്‍പത് വര്‍ഷവും മാണി പാലായുടെ എം.എല്‍.എ ആയിരുന്നു.കുട്ടിയമ്മയുടെ പിന്തു ണയോടെയാണ് താന്‍ പാലയെ വേളി കഴിച്ചതെന്നാണ് മാണിയുടെ പക്ഷം.തിരിഞ്ഞ് നോക്കുമ്പോള്‍ കഴിഞ്ഞ 60 വര്‍ഷത്തെ വിവാഹ ജീവിതം സന്തോഷകരമായിരുന്നു. കുടുംബ ജീവിതത്തിനൊപ്പം പാലായെ കൊണ്ടു നടക്കാന്‍ കഴിഞ്ഞത് കുട്ടിയമ്മയുടെ പിന്തുണകൊണ്ട് മാത്രമെന്ന് മാണി .
മാണിയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് കുറിച്ച് കുട്ടിയമ്മയ്ക്കും പറയാന്നുള്ളത് നല്ലതുമാത്രം.കാര്യമായ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് അറുപതാം വിവാഹ വാര്‍ ഷികം.അപ്പച്ചന്റെയും,അമ്മച്ചിയുടെയും വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ മക്കളും,കൊച്ചുമക്കളും പാലായിലെ വീട്ടില്‍ ഏത്തിയിരുന്നു.രാവിലെ പാര്‍ട്ടി പ്രവര്‍ ത്തകര്‍ വീട്ടില്‍ ഏത്തി ഇരുവരെയും ആശംസകള്‍ അറിയിച്ചു.ഒടൂവില്‍ യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ കേക്ക് പരസ്പരം കൈയ്യ്മാറിയാണ് കുട്ടിയമ്മയും,മാണിയും ആഘോഷത്തില്‍ പങ്കാളികളായത്.
ജോസ് കെ മാണി എം.പി, പാര്‍ട്ടി നേതാക്കളായ സജി മഞ്ഞക്കടന്‍,ബേബി ഉഴുത്തുവാ ല്‍, നിര്‍മ്മല ജിമ്മി, എം മോനിച്ചന്‍, സാജന്‍ തൊടുക, ജെയ്‌സന്‍ ജോസഫ്, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, രാജേഷ് വാളി പ്ലാക്കല്‍, ജോയി സി കാപ്പന്‍, രാജന്‍ കളങ്ങര, സജി തടത്തില്‍ ,സെബാസ്റ്റ്യന്‍ ജോസഫ്, ഗൗതം നായര്‍ , കുഞ്ഞുമോന്‍ മാടപാട്ട്, ഷിനു പാലത്തുങ്കല്‍ ,അനിഷ് കൊക്കര, നോയല്‍ ലൂക്ക് ,സുനില്‍ പയ്യപ്പള്ളില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീമന്‍മാല മാണിസാറിനെയും കുട്ടിയമ്മ ചേച്ചിയേയും അണിയിച്ചും, ബൊക്കെ നല്‍കിയും,കേക്കു മുറിച്ചും, പാലായിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആഘോഷിച്ചു.