കാഞ്ഞിരപ്പള്ളി:കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ  ഇന്ത്യൻ നാഷണൽ കോൺഗ്രസ്  അഖിലേന്ത്യാതലത്തിൽ നടത്തുന്ന  പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി  കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ബി. എസ്.എൻ.എൽ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.  നരേന്ദ്ര മോദി സർക്കാ രിന്റെ  കാർഷിക നിയമങ്ങൾ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നും, രാജ്യത്തെ കർഷകരെ വൻകിട കുത്തകകൾക്ക് തീറെഴുതുന്ന നിയമങ്ങൾക്കെതിരേ ശക്ത മായ പ്രതിഷേധം ഉയരണമെന്നും   പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്  ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ. ബേബി പറഞ്ഞു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ്  ജോബ് കെ. വെട്ടത്തിന്റെ അധ്യക്ഷതയിൽ  നടന്ന പ്രതിഷേധ ധർ ണ്ണയിൽ    കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അഡ്വ പി  ജീരാജ് , സുനിൽ സീബ്ലൂ,  ബേബി വട്ടക്കാട്ട്,  ബ്ലോക്ക് പഞ്ചായത്ത് അംഗം  റോസമ്മ ആഗസ്തി, ഗ്രാമപ ഞ്ചായത്ത് അംഗം ജാൻസി ജോർജ് കിഴക്കേത്തലക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാ ഹികളായ നായിഫ് ഫൈസി, നിബു ഷൗക്കത്ത്, എം കെ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ  റസ്സിലി തേനംമാക്കൽ, സിബു ദേവസ്യ, ബിനു കുന്നുംപുറം , പി പി എ സലാം പാറക്കൽ, രഞ്ജു തോമസ് , ഷെജി പാറയ്ക്കൽ , അസ്സി പുതുപ്പറമ്പിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു, മറിയാമ്മ ഡൊമിനിക്, കാഞ്ഞിരപ്പള്ളി കോപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗങ്ങളായ  ഫിലിപ്പ് നിക്കളോവാസ് പള്ളിവാതുക്കൽ, ടി ജെ മോഹനൻ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ ധർണ്ണക്ക് ഗോപാലകൃഷ്ണൻ പുലിപ്പറമ്പിൽ, സാബു കാളാന്തറ,  ബെന്നി ജോസഫ് കുന്നൽ, ബിജു പത്യാല, ഇ എസ് സജി ഇല്ലത്തു പറമ്പിൽ, അൻവർ പുളിമൂട്ടിൽ, രാജേന്ദ്രൻ തെക്കേമുറി, ഫൈസൽ മഠത്തിൽ എന്നിവർ  നേതൃത്വം നൽകി