കാഞ്ഞിരപ്പള്ളി: സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സ ർക്കാരിന് കോവിഡ് ബാധിതയായ പെൺകുട്ടിയെ  ആംബുലൻസിൽ പോലും സംരക്ഷി ക്കാൻ കഴിഞ്ഞില്ലെന്ന്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ.ശോഭാ സലിമോൻ അഭിയായപ്പെട്ടു.മഹിളാ കോൺഗ്രസ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായി രുന്നു അവർ. കോവിഡ് മുക്തയായ  പെൺകുട്ടിയെ സാക്ഷ്യപത്രം നൽകാനെന്ന  വ്യാജേ ന വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയ സംഭവം സാക്ഷര കേരളത്തിന് അപമാനമാ ണെന്നും അവർ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സിനി ജിബു അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ആഗസ്തി, ഗ്രാമ പ ഞ്ചായത്തംഗം ജാൻസി ജോർജ്,  സുനിജ സുനിൽ, ജിജി ബിജു,സുജ ജോജോ എന്നിവർ പ്ര സംഗിച്ചു.