ഒറ്റ ദിവസം കൊണ്ട് 242 കേസിൽ താൻ പ്രതിയാണന്ന് പറഞ്ഞാൽ അത് രാഷ്ട്രീയ പക പോക്കലാണന്ന് പകൽ പോലെ വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ നിന്ന് തന്നെ മാറ്റി നിർത്തു വാനുള്ള വളരെ ആസൂത്രിതമായ നീക്കമാണ് പിണറായി വിജയൻ സർക്കാർ നടത്തുന്ന തെന്നും 242 അല്ല ആയിരം കേസുകൾ വന്നാലും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും സു രേന്ദ്രൻ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.
പത്തനംതിട്ടയിൽ ബി.ജെ.പി വിജയിക്കും എന്നത് കൊണ്ടാണ് ഇത്തരം കള്ള കളികൾ പിണറായി നടത്തുന്നതെന്നും പറഞ്ഞ സുരേന്ദ്രൻ ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം കൊടുത്തു എന്നതിൽ കാര്യമില്ലന്നും താൻ പ്രതിയാണങ്കിൽ തനിക്ക് സമൻസ് അയക്കണ മെന്നും തനിക്ക് ഒന്നും ലഭിച്ചിട്ടില്ലന്നും സുരേന്ദ്രൻ കോട്ടയം പാറത്തോട് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.