മഹാമാരിയുടെ കാലത്ത് ജന്മനാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ എത്ര യും പെട്ടന് നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക, എത്തിച്ചേരുന്ന പ്രവാസി കൾക്ക് സുരക്ഷ ഒരുക്കുക,ജോലി നഷ്ടപ്പെട്ടു വരുന്നവർക്കായി പ്രത്യേക പാക്കേജ് അനു വദിക്കുക, എല്ലാവർക്കും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുക തുട ങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം.

കോൺഗ്രസ് മണ്ഡലം കമ്മറ്റി  പ്രസിഡൻ്റ് അരവിന്ദാക്ഷൻ വാഴയിൽ ഉത്ഘാടനം  ചെ യ്തു. ബ്ലോക്ക് സെക്രട്ടറി സിബി അഴകത്ത്, വാർഡ് പ്രസിഡൻ്റ് എബ്രഹാം ചക്കനാട്ട്,  അബ്ദുൾ കരീം, മണ്ഡലം  കമ്മറ്റി അംഗം  അബ്ദുൾ സത്താർ എന്നിവർ പ്രസംഗിച്ചു.