കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍  ഉരുള്‍പൊട്ടലിലും പ്രളയത്തി ലും വീട് നഷ്ടപ്പെട്ട  10 കുടുംബങ്ങള്‍ക്ക്  കേരളാകോണ്‍ഗ്രസ് (എം) 10 വീട് നിര്‍മ്മിച്ചു നല്കും. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കൂട്ടിക്കല്‍, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേ ക്കര, തീക്കോയി, മുണ്ടക്കയം, പാറത്തോട് എന്നീ പഞ്ചായത്തുകളില്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ഏറ്റവും അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് വീട്  നിര്‍മ്മിച്ച് നല്‍കാ ന്‍ തീരുമാനിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജോര്‍ജ്ജുകുട്ടി അ ഗസ്തി, അഡ്വ. സാജന്‍കുന്നത്ത് രക്ഷാധികാരികൾ , ജാന്‍സ് വലിയകുന്നേല്‍ (ജനറല്‍ കണ്‍വീനര്‍), ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ജോഷി മൂഴിയാങ്കല്‍, കെ.പി. സു ജീലന്‍ (കണ്‍വീനര്‍മാര്‍), കേരളാകോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റുമാര്‍  എക്സി ക്യൂട്ടീവ് അംഗങ്ങളായി 51 അംഗ കമ്മറ്റി പ്രവര്‍ത്തമാരംഭിച്ചു.