കാഞ്ഞിരപ്പള്ളി: ചക്ക ഉള്‍പ്പെടെയുള്ള നാടന്‍വിഭവങ്ങളുമായി കാഞ്ഞിരപ്പള്ളി പഞ്ചാ യത്തിന്റെ സമൂഹ അടുക്കള. സമൂഹ അടുക്കളയില്‍ ചോറിനും സമ്പാറിനൊപ്പം ചക്ക പുഴുക്കും ചീരയില തോരനും നാടന്‍ അച്ചാറുമായിരുന്നു ഇന്നത്തെ പ്രത്യേക വിഭവങ്ങ ള്‍. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിലെ ചെറുപുഷ്പം കൂട്ടായ്മയുടെ ഭാഗമായിട്ടാ യിരുന്നു ഇവയെല്ലാം. ചക്കപുഴുക്കിനായി 24 നല്ല നാടന്‍ വരിക്ക ചക്കയാണ് പഞ്ചായ ത്തിലെത്തിച്ചത്.

ഇതോടൊപ്പം ആറുപതോളം തേങ്ങയും 20 കിലോ അച്ചാറും ഇവര്‍ സമൂഹ അടുക്കള ക്കായി സംഭാവന ചെയ്തു. 21 വാര്‍ഡംഗവും കൂട്ടായ്മയിലെ അംഗവുമായ ജോഷി അ ഞ്ചനാടിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഓരോ ദിനവും കാഞ്ഞിരപ്പ ള്ളി പഞ്ചായത്തിന്റെ സമൂഹഅടുക്കളയിലേക്ക് വിഭവങ്ങള്‍ ഇങ്ങനെ ഓരോ വാര്‍ഡം ഗത്തിന്റെയും നേതൃത്വത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്നുണ്ട്. ഒപ്പം മറ്റ് സുമനസുകളുടെ സ ഹായവുമുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ബിരിയാണി വെച്ചും വിഷുദിനത്തില്‍ പായസുള്‍പ്പെ ടെയുള്ള സദ്യ നല്‍കിയും വേറിട്ടതാകുകയാണ് പഞ്ചായത്തിന്റെ സമൂഹ അടുക്കള.