എരുമേലി  വലിയ തോട്ടിലെ മൺതിട്ടയും മാലിന്യങ്ങളും നീക്കം ചെയ്യാൻ വൈകുന്ന തിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി പഞ്ചായത്ത് പടി ക്കൽ ഉപവാസം അനുഷ്ഠിച്ചു. കെഎസ്ആർടിസി ജംക്‌ഷൻ മുതൽ കൃഷി ഓഫിസ് ജംക്‌ഷൻ വരെയുള്ള ഭാഗത്ത് 2 വർഷം മുൻ തോട് ശുചീകരണത്തിന്റെ ഭാഗമായി തോട്ടിലെ മണ്ണും മണലും വാരിയെങ്കിലും അത് തോടിന്റെ അരികിൽ തന്നെ വയ്ക്കു കയായിരുന്നു. ഇതുമൂലം തോട്ടിലെ വെള്ളം ഒഴുക്ക് തടസ്സപ്പെട്ട് മാലിന്യങ്ങൾ അടി ഞ്ഞുകൂടുകയാണ്. മണ്ണും മാലിന്യങ്ങളും വാരിമാറ്റുകയും ഒഴുക്ക് സുഗമമാക്കുകയും മലിനീകരണം തടയുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് ഉപവസിച്ചത്. ഉപവാസ ത്തിനു മുന്നോടിയായി രവീന്ദ്രൻ എരുമേലി നഗരത്തിൽ ഒറ്റയാൾ പ്രകടനവും നട ത്തി.