എരുമേലി മുക്കൂട്ടുതറയിൽ 1800 കിലോ പഴകിയ  മത്സ്യം പിടികൂടി നശിപ്പിച്ചു. സംഭ വുമായി ബന്ധപ്പെട്ട് കടയുടമ കാഞ്ഞിരപ്പള്ളി പട്ടിമറ്റം തൈപറമ്പിൽ  കെ.എച്ച് നസീറി നെതിരെ കേസെടുത്തു. കാഞ്ഞിരപ്പള്ളിയിൽ  റോഡരുകിൽ ഉപേക്ഷിച്ച നിലയിൽ ആയി രം കിലോമത്സ്യം കണ്ടെടുത്തു.
എരുമേലി മുക്കൂട്ടുതറയിലെ മത്സ്യ വില്പന കേന്ദ്രത്തിൽ നിന്നുമാണ് 1800 കിലോയോ ളം പഴകിയ മത്സ്യം  കണ്ടെത്തിയത്. കെട്ടിടത്തിന് പിന്നിൽ ഉപയോഗശൂന്യമായ ഫ്രി ഡ്ജുകൾക്കുള്ളിൽ ഐസിട്ട് സൂക്ഷിച്ച നിലയിൽ 800 കിലോയോളം വരുന്ന മത്സ്യം നാ ട്ടുകാരാണ് ആദ്യം കണ്ടത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തഹസീൽദാരുടെ നേതൃ ത്വത്തിൽ റവന്യൂ,ആരോഗ്യവകുപ്പ്,ഫുഡ് സേഫ്റ്റി,പോലീസ്,പഞ്ചായത്ത് അധികൃതർ  സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനയിൽ കടക്കുള്ളിലും വില്പനയ്ക്കാ യി ആയിരം കിലോയോളം പഴകിയ മത്സ്യം കൂടി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
എട്ട് മാസത്തോളമെങ്കിലും പഴക്കം വരുന്നതാണ് കണ്ടെത്തിയ മത്സ്യമെന്ന് ഫുഡ് സേ ഫ്റ്റി അധികൃതർ പറഞ്ഞു.സംഭവത്തെ തുടർന്ന് കട സീൽ ചെയ്യുകയും പിന്നീട് പിടികൂ ടിയ മത്സ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു.കടയുടമ കാഞ്ഞിരപ്പള്ളി പട്ടിമറ്റം തൈപറ മ്പിൽ  കെ.എച്ച് നസീറിനെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു.മതിയായ രേഖകളില്ലാതെ മത്സ വില്പന നടത്തി വന്നിരുന്ന കെട്ടിടം പൊളിച്ച് നീക്കാനും പഞ്ചായ ത്ത് തീരുമാനിച്ചു.
മുക്കൂട്ടുതറയിൽ പഴകിയ മത്സ്യം കണ്ടെത്തിയതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ ഇ യാളുടെ തന്നെ കടയിലുംറവന്യൂ, ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി, അധികൃതർ പരി ശോധന നടത്തി.എന്നാൽ ഇവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ ആനക്കല്ല് പൊടിമറ്റം റോഡിൽ പൊന്മല ഭാഗത്ത് വ്യാപകമായി പഴകിയ മത്സ്യം ഉപേക്ഷിച്ചതാ യി കണ്ടെത്തി. ആയിരം കിലോയോളം വരുന്ന മത്സ്യം റോഡിനോട് ചേർന്നുള്ള കൈത തോട്ടത്തിനുള്ളിൽ വിവിധയിടങ്ങളിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്.
തഹസിൽദാർ അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയും പരിശോധന നടത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താ ൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.