കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് ബി.എസ്.എൻ.എൽ ജീവനക്കാരൻ തന്റെ ഒരു മാസത്തെ ശമ്പളം നൽകി. പൊൻകുന്നം ബി.എസ്.എൻ.എൽ ഓഫീസിലെ സൂപ്രണ്ടായ ചിറക്കടവ് ഗ്രാമദീപം പറ പ്പള്ളിക്കുന്നേൽ പി.എൻ സോജനാണ് തന്റെ ഒരു മാസത്തെ ശബളമായ 62420 രൂപ നൽ കിയത്.

ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കൂടിയായ സോജൻ നൽകിയ ചെക്ക് കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത് കുമാർ ഏറ്റുവാങ്ങി. കാഞ്ഞിര പ്പള്ളി വില്ലേജ് ഓഫീസർ ജയപ്രകാശ് സന്നിഹിതനായിരുന്നു.