യാത്രയയപ്പില്ലാതെ പ്രിയ അധ്യാപകർ സെന്റ് ഡോമിനിക്സിനോട് വിട ചൊല്ലി. ആ രോരും യാത്ര പറയാനില്ലാതെയും ഇത്രയും കാലം ജോലി ചെയ്ത സ്ഥാപനത്തിൽ അവ സാന ദിവസം പോകാൻ പറ്റാതെയുമാണ് സേവന കാലത്തിൽ നിന്നും പ്രിയ അധ്യാപക ർ പടിയിറങ്ങിയത്. അവിസ്മരണീയമാകണ്ട മുഹൂർത്തം കോവിഡാണ് ഇല്ലാതാക്കിയ ത്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സിൽ നിന്നും മൂന്ന് പേരാണ് വിരമിക്കുന്നത്. പ്രഥമ അധ്യാപകൻ സിബിച്ചൻ ജേക്കബ്, മറിയാമ്മ മാത്യു, ലൗലി കുട്ടി ജോസഫ് എന്നിവരാ ണ് സ്കൂളിൽ നിന്നും വിരമിച്ചത്.

1986ൽ ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹൈസ്കൂളിൽ ഗണിതാധ്യാപകനായി സേവനം ആരംഭിച്ച സിബിച്ചൻ ജേക്കബ് തുടർന്ന് സെന്റ് മേരീസ് എച്ച്.എസ് തെക്കേമല,സി.ആർ .എച്ച്.എസ് വലിയതോവാള, ഫാത്തിമ എച്ച്.എസ് മ്ലാമല, സെന്റ് മേരീസ്എച്ച്.എസ് വെള്ളാരംകുന്ന്,എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്,സെന്റ് ജോർജ് എച്ച്.എസ്.എസ് കട്ടപ്പന, സെന്റ് തോമസ് എച്ച്.എസ് ആനിക്കാട് എന്നീ സ്കൂളുകളിൽ സേവനം അനു ഷ്ഠിച്ചു.

2011  ഏപ്രിൽ കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്.എസ്ൽ ഹെഡ്മാസ്റ്റർ ആയി. നിയമി തനായി. തുടർന്ന് സെന്റ് മേരീസ് എച്ച്.എസ് ഇളംങ്ങുളം,സെന്റ് ജോസഫ് എച്ച്.എസ് കൂവപ്പള്ളി,എ.എം.എച്ച്.എസ്.എസ് കാളകെട്ടി, സെന്റ് ഡോമിനിക്സ ഹയർ സെക്കൻ ഡറി കാഞ്ഞിരപ്പള്ളി എന്നീ സ്കൂളുകളിലെ പ്രഥമാധ്യാപക സേവനത്തിനുശേഷം മാർച്ച് 31ന് സർവീസിൽ  നിന്നു വിരമിച്ചു. കാഞ്ഞിരപ്പള്ളി കോർപറേറ്റ്  അക്കാഡമിക് കൗൺ സിൽ വൈസ് പ്രസിഡന്റ്, രൂപതാ വിദ്യാഭ്യാസ കമ്മറ്റി അംഗം, കാഞ്ഞിരപ്പള്ളി വിദ്യാ ഭ്യാസ ജില്ലാ ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചി ട്ടുണ്ട്.

മറിയാമ്മ മാത്യു എന്ന ഉഷ ടീച്ചർ 1992 ൽ സെന്റ് തോമസ് യു.പി.എസ് കണമലയിലാ ണ് അധ്യാപന ജീവിതം ആരംഭിച്ചത്. സെന്റ് മേരീസ് യു.പി.എസ് കൊരട്ടി, സെന്റ് ആ ന്റണീസ് എച്ച്.എസ് വണ്ടൻമേട്, എ.എ൦.യു.പി.എസ് കൽത്തൊട്ടി, ഒ.എ൦.എൽ.പി എസ് ഉപ്പുതറ, സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ് ഉപ്പുതറ, സി.ആർ.എച്ച്.എസ് വലിയതോവാള, സെന്റ് ജോസഫ്സ് എച്ച്.എസ് പെരുവന്താനം എന്നിവിടങ്ങളിലെ അ ധ്യാപന ജീവിതത്തിനു ശേഷം 2011 ൽ സെന്റ് ഡോമിനിക്ക്സ് എച്ച്.എസ്.എസ്സിൽ എ ത്തി. സയൻസ് വിഷയങ്ങൾ കുട്ടികൾക്ക് ലളിതമായും സമഗ്രമായു൦ മനസ്സിലാക്കി കൊടു ക്കുന്നതിൽ ടീച്ചർ അതീവ ശ്രദ്ധ ചെലുത്തി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശിയായ ടീച്ചർ മാർച്ച് 31 ന്  സേവനത്തിൽ നിന്നു വിരമിച്ചു.

1996 ൽ രാമക്കൽമേട് എസ്.എച്ച് ഹൈസ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്ര വേശിച്ചു.രണ്ടു വർഷം അവിടെ സേവനം ചെയ്ത ശേഷം 1998 മുതൽ 2015 വരെ, ക ട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിലും പിന്നീട് ഒരു വർഷക്കാലം പെരുവന്താനം സെ ന്റ് ജോസഫ്സ് ഹൈസ്കൂളിലും സേവനം ചെയ്തു.2016 മുതൽ 2020 വരെ കാഞ്ഞിര പ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറിയിൽ അധ്യാപികയായി സേവനം ചെയ്തു വരികയായിരുന്നു. 2020 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.

സംതൃപ്തമായ സേവന ജീവിതത്തിന്റെ ചാരിതാർഥ്യത്തോടെയാണ് ഇവർ പടിയിറ ങ്ങുന്നത്.ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പ്രതിബന്ധതയോടെ സേവനം ചെയ്തു വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന പ്രിയ അധ്യാപകർക്ക് ഇനിയുള്ള വിശ്രമ ജീവിത ത്തിന് ഒരായിരം ആശംസകൾ.