ശുചിത്വം കേരളം പദ്ധതിയുടെ ഭാഗമായി സിഐടിയുവിൻ്റെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ തങ്കപ്പ ൻ ഉൽഘാടനം ചെയ്തു.വിപി ഇസ്മായിൽ, വിപി ഇബ്രാഹീം,പികെ നസീർ, എംഎ റിബി ൻഷാ, കെഎസ് ഷാനവാസ്, കെഎം അഷറഫ്, കെഎൻ ദാമോദരൻ, നാസർ എന്നിവ ർ സംസാരിച്ചു.
ചുമടുതൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,നിർമ്മാണ തൊഴിലാളികൾ, തടിവെ ട്ട് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലീനിംഗ്. കാഞ്ഞിരപ്പള്ളി പേട്ട. ഗവ.ഹൈസ്കൂൾ, ഐഎച്ച്ആർഡി കോളേജ്, എംജി യൂണിവേഴ്സിറ്റിയുടെ ബിഎഡ് സെൻറ്റർ എന്നിവയുടെ കവാടമാണു് വൃത്തിയാക്കിയത്.ഇതോടൊപ്പം കാടുകയറി കി ടന്ന കെഎസ്ഇബിയുടെ പേട്ട ഗവ.ഹൈസ്കൂൾ ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറുകളുടെ യാർഡും വൃത്തിയാക്കി.