കാഞ്ഞിരപ്പള്ളി: ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഓട്ടോ – ടാക്സി തൊഴിലാളികൾ പട്ടി ണിയുടെ നടുവിലാണ്. സർക്കാർ ക്ഷേമനിധി തിരിച്ചടയ്ക്കണ്ടാത്ത വായ്പ അനുവധി ച്ചിട്ടുണ്ടങ്കിലും 60 ശതമാനം തൊഴിലാളികൾക്കും ക്ഷേമനിധി അംഗത്വം ഇല്ല. ഇതിനാൽ മിക്ക ഓട്ടോ – ടാക്സി തൊഴിലാളികളുടെ അവസ്ഥയും വളരെ ദുരിത പൂർണ്ണമാണ്. ഇ തേ തുടർന്നാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തീർത്തും ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യുവാൻ ഓ ട്ടോ – ടാക്സി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി  ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിന്റെ കീഴി ലുള്ള സഹൃദ സ്വയം സഹായക സംഘത്തിന്റെ നേതൃത്യത്തിൽ സുമനസുകളുടെ സഹാ യത്തോടെ 200 കീറ്റുകൾ തൊഴിലാളികളുടെ വീടുകളിൽ എത്തിച്ചു.ഉപ്പ്, മുളക്, കടുക്, കടല, മല്ലിപ്പൊടി, അരിപ്പൊടി, എണ്ണ, പരിപ്പ്, സമ്പാള, പഞ്ചസാര, കിഴങ്ങ്, തേങ്ങ തുട ങ്ങി 12 ഇന പലവഞ്ജിന കിറ്റുകൾ തൊഴിലാളികളുടെ വീടുകളിൽ എത്തിച്ചു. ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ. ഷാനവാസ്, സഹൃദ സഹായ സംഘം സെക്രട്ടറി പി.എസ് ശ്രീകുമാർ, മനോജ്, കെ.കെ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.