ഇങ്ങനെയും രാഷ്ട്രീയക്കാർ: സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി 500 കിറ്റുകൾ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളിയുടെ ലീഡേഴ്സ്…
ലോക്ക്ഡൗൺ കാലത്ത് സാമ്പത്തികമായി ബുട്ട് അനുഭവിക്കുന്നവരെ സുമനസുകളുടെ സഹായത്തോടെ സഹായിക്കുവാൻ നിരവധി പേരുണ്ട്, എന്നാൽ സ്വന്തം പോക്കറ്റിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മുടക്കി കിറ്റുകൾ വീടുകളിൽ എത്തിക്കുകയാണ് ഈ രാഷ്ട്രീയക്കാർ.
ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഓൾ ഇന്ത്യ അൺ ഓർഗ നൈസ്ഡ് വർക്കേഴ്സ് കോൺഗ്രസിന്റ നേതൃത്യത്തിലാണ് 500 പച്ചക്കറി കിറ്റുകൾ വി തരണം ചെയ്തത്. സുമനസുകളിൽ നിന്നും കിട്ടിയ 25,000 രൂപയും ബാക്കി ഒരു ലക്ഷം രൂപ സ്വന്തം പോക്കറ്റിൽ നിന്നും മുടക്കിയുമാണ് സുനിൽ തേനംമാക്കലും ജീരാജും ഫിലി പ്പ് നിക്ലോളോവാസും രാഷ്ട്രീയക്കാർക്കിടയിൽ വേറിട്ട കാഴ്ച്ചയാകുന്നത്.
സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്കാണ് ഏഴര കി ലോയോളം വരുന്ന അഞ്ഞൂറോളം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. കാഞ്ഞി രപ്പള്ളി പാറത്തോട് പഞ്ചായത്തുകളിലാണ് സുമനസുകളുടെ സഹായത്തോടെ പച്ചക്കറി കിറ്റുകൾ എത്തിച്ചത്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുനിൽ തേനംമാക്കൽ, ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ.ജി രാജ്, നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് നിക്കോ ളാസ്, സന്തോഷ് മണ്ണാനി, അൻവർഷാ കോനാട്ടുപറമ്പിൽ, ഫസിലി പച്ചവെട്ടിയിൽ എ ന്നിവർ നേതൃത്വം നൽകി.
ലോക് ഡൗൺ കാലത്ത് സാധാരണക്കാർക്ക് ആശ്വാസമേകാൻ മത്സരിക്കുകയാണ് ഒരോ രാഷ്ട്രീയ സംഘടനകളും. നാട് പ്രതിസന്ധിയിലാകുമ്പോൾ രാഷ്ട്രീയ അഭിപ്രായ വ്യത്യാസ ങ്ങൾക്ക് സ്ഥാനമില്ലന്ന് തെളിയിക്കുകയാണ് ഇവർ സേവന പ്രവർത്തനങ്ങളിലൂടെ.ലോക് ഡൗൺ മൂലം ദുരിതത്തിലായ  സാധാരണക്കാർക്ക് ആശ്വാസമായി മാറിയിരിക്കുകയാ ണ്.