REPORT:ABDUL MUTHALIB

കണമല : കച്ചവടത്തിനായി കണമലയിൽ തമ്പടിച്ചിരിക്കുന്ന ഇതര സംസ്ഥാനക്കാരിലെ കുട്ടികൾ ഭിക്ഷാടനം നടത്തുന്നതറിഞ്ഞ് നടപടികൾക്കൊരുങ്ങി ശിശുക്ഷേമസമിതി.  സമിതിയുടെ റെസ്ക്യു ഫോഴ്സ് കണമലയിലെത്തും. കുട്ടികളെ ഉപയോഗിച്ച് കച്ചവട വും ഭിക്ഷാടനവും നടക്കുന്നതായി വാർഡംഗം ഉൾപ്പടെയുളളവർ സമിതിയെ പരാതി അറിയിച്ചിരുന്നു. ധോലക്ക്, ചെണ്ട, മുത്തുമാലകൾ തുടങ്ങിയവ വിൽക്കുന്നതിന് ശബരിമല സീസണുകളിൽ ഇതര സംസ്ഥാനക്കാർ എത്തുന്നത് പതിവാണ്. മാസങ്ങളോളം ഇവർ താമസമാക്കും. അയ്യപ്പഭക്തർ കുളിക്കുന്ന കടവിലാണ് ഇവരുടെ കേന്ദ്രം.പരിസരം വൃത്തിഹീനമാക്കുന്നതായി ഇവർക്കെതിരെ പരാതികളുണ്ട്. ആരോഗ്യവകു പ്പ് ജീവനക്കാരെത്തി ഇവർക്ക് ബോധവൽക്കരണം നൽകിയിട്ടും പ്രയോജനമുണ്ടായി ല്ലെന്ന് നാട്ടുകാർ പറയുന്നു. കടവിൽ കുളിക്കുന്ന ഭക്തർ മാലിന്യങ്ങളൊന്നുമിടാറില്ലെങ്കിലും കണമല ജംഗ്ഷനും കടവും പരിസരങ്ങളിലും ദിവസവും മാലിന്യങ്ങൾ കുമിയുക യാണ്. വ്യാപാരികളും താൽക്കാലിക കച്ചവടക്കാരുമാണ് മാലിന്യങ്ങൾ തളളുന്നതെന്ന് പഞ്ചായത്തധികൃതർ പറയുന്നു. ഈ കാരണം ഉന്നയിച്ച് മാലിന്യങ്ങൾ നീക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല.ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ ഇടകടത്തി റോഡരികിൽ ദിവസവും തളളുന്നതായി പാറക്കടവ് കുടുംബശ്രീ പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. വാടക നൽകി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകളിൽ നിന്നാണ് മാംസാവശിഷ്ടങ്ങൾ തളളുന്നതെന്ന് പറയുന്നു. തെരുവിൽ ഭിക്ഷാടകരായി കുട്ടികളെത്തുന്നത് തടയാൻ ആരംഭിച്ച ഓപ്പറേഷ ൻ ശരണബാല്യം പദ്ധതിയുടെ ഭാഗമായാണ് റെസ്ക്യു ഫോഴ്സ് കണമലയിൽ അന്വേഷ ണത്തിനെത്തുന്നത്.