കാഞ്ഞിരപ്പള്ളി : തെരുവുനായ്ക്കള്‍ മുട്ടനാടിനെ കൊന്നു തിന്നു. പത്താം വാര്‍ഡില്‍ ആയുര്‍വ്വേദ ആശുപത്രിക്കു സമീപം താമസം.പൂതക്കുഴി  വാഴേപറമ്പില്‍ ബഷീറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന എട്ടു കിലോയോളം തൂക്കമുള്ള മുട്ടനാടിനെയാണ് തെരുവു നായ്ക്കല്‍ രടിച്ച് കൊന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.കഴിഞ്ഞ കുറെ നാളുകളായി ഇവിടെ തെരുവുനായ്ക്കളുടെ ശല്യമേറിയതായി തദ്ദേശവാ സികള്‍ പറയുന്നു. നിരവധി വീടുകളിലെ കോഴികളാണ് തെരുവുനായ്ക്കളുടെ പിടിയി ലമര്‍ന്നത്. ഈ പ്രദേശത്തെ വീട്ടുകാര്‍ രാത്രിയില്‍ വീടിനു പുറത്തിറങ്ങുന്നത് പോലും നായയുടെ ആക്രമണം ഭയന്നാണ്. നായ്ക്കളെ പിടികൂടാന്‍ അടിയന്തിര നടപടിയുണ്ടാ വണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.