മുണ്ടക്കയം: പൂർണമായും അലങ്കരിച്ചെത്തിയ ശബരിമല തീർഥാടക വാഹനം മോട്ടോർ വാഹന വകുപ്പ് അധികൃതർ തടഞ്ഞതു നാടകീയ സംഭവങ്ങൾക്ക് ഇടനൽകി. ഇന്നലെ രാവിലെ 11 മണിയോടെ കോസ്‌വേ ജംക്‌ഷനിലാണു സംഭവം. കൊല്ലം സ്വദേശികളായ തീർഥാടകരാണ് ചെറിയ ലോറിയിൽ ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയിൽ അലങ്കരി ച്ച് എത്തിയത്. ഡ്രൈവർക്കു മുൻവശംപോലും കാണാൻ സാധിക്കാത്തവിധം അലങ്കരി ച്ച വാഹനം മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതർ തടയുകയും വാഹന ത്തിന്റെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു.

ഇതേസമയം ബിജെപി പ്രവർത്തകർ എത്തി സംഭവം ചോദ്യംചെയ്തത് മോട്ടോർ വാഹ ന വകുപ്പ് അധികൃതരുമായി വാക്കേറ്റത്തിനു വഴിതെളിച്ചു. ഒടുവിൽ സേഫ് സോൺ അധികൃതർ വാഹനം വിട്ടയച്ചു.അപകടകരമായ രീതിയിൽ ചരക്കുവാഹനം അലങ്കരിക്കുകയും അതേ വാഹനത്തിൽത്തന്നെ തീർഥാടകർ യാത്രചെയ്യുന്നതും കണ്ടതോ ടെയാണു വാഹനം പരിശോധിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ നിതീഷ്കുമാർ പറഞ്ഞു. 
2008ൽ ലോറിയിൽ എത്തിയ ശബരിമല തീർഥാടകർ കണമലയിൽ അപകടത്തിൽപെടുക യും ഒട്ടേറെ ആളുകൾ മരിക്കുകയും ചെയ്ത സംഭവത്തെ തുടർന്ന് ചരക്കുവാഹനങ്ങളി ൽ തീർഥാടകർ യാത്രചെയ്യുന്നതു കുറ്റകരമാണെന്നു കോടതി വിധിക്കുകയും ഇത്തരത്തി ലുള്ള യാത്ര നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിലക്കു ലംഘിച്ചും ലോറിക ളിൽ തീർഥാടകർ എത്തുന്നതു പതിവാണെന്നു സേഫ് സോൺ അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം വരിക്കാനിയിൽ അമിതമായി ലൈറ്റുകൾ ഇട്ട് അലങ്കരിച്ചു വന്ന വാഹനത്തിന്റെ ലൈറ്റ് വെട്ടത്തിൽ എതിരെ വന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുക യും കാർ മതിലിൽ ഇടിപ്പിച്ചു നിർത്തുകയുമായിരുന്നു. എരുമേലിക്കു സമീപം അപകട മുണ്ടാക്കിയ തീർഥാടക വാഹനം കഴിഞ്ഞ ദിവസം സേഫ് സോൺ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോൾ മതിയായ രേഖകളോ ഇൻഷുറൻസോ ഇല്ലാതെയാണു വാഹനം തീർഥാടകരുമായെത്തിയതെന്നു കണ്ടെത്തി. 
ഇൻഷുറൻസ് തുകപോലും കിട്ടില്ല

അമിതമായി അലങ്കരിച്ച് എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് തുകപോലും ലഭിക്കുകയില്ലെന്നും അതിനാൽ സുരക്ഷിതമായ യാത്ര ഒരുക്കാൻ ജനങ്ങളുടെ സഹകരണമാണു വേണ്ടതെന്നും സേഫ് സോൺ മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.