എരുമേലി : മതസാഹോദര്യത്തിന് രാജ്യത്തിൻറ്റെ അഭിമാനകാഴ്ചയായ എരുമേലി ചന്ദനക്കുടാഘോഷം ഇന്നും പേട്ടതുളളൽ നാളെയും നടക്കും.  ചന്ദനക്കുടാഘോഷവും പേട്ടതുളളലും വീക്ഷിക്കാൻ ആയിരക്കണക്കിനാളുകളാണെത്തുക. പ്രാദേശിക അവധി യും മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ജമാഅത്തിൻറ്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ സംഘവുമായി സൗഹൃദ സമ്മേളനത്തോടെയാണ് ആഘോഷം ആരംഭിക്കുന്നത്.
വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ആഘോഷം ഉദ്ഘാടനം ചെയ്യും. നാളെ പുലർച്ചയോടെയാണ് ചന്ദനക്കുടാഘോഷം സമാപിക്കുക. നാളെ ഉച്ചയോടെ ചരിത്ര പ്രസിദ്ധമായ പേട്ടതുളളൽ ആരംഭിക്കും. അയ്യപ്പൻറ്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ നൈനാർ മസ്ജിദിൽ പ്രവേശിച്ച് വാവരുടെ പ്രതിനിധിയെ ഒപ്പം ചേർത്താണ് പേട്ടതുളളൽ നടത്തുക. തുടർന്ന് ഉച്ച കഴിയുന്നതോടെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിൻറ്റെ പേട്ടതുളളൽ സമൂഹ പെരിയോൻ അമ്പാടത്ത് വിജയകുമാറിൻറ്റെ നേതൃത്വത്തിൽ ആരംഭിക്കും.
വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട് സംഘം മ സ്ജിദിൽ കയറില്ലെങ്കിലും കവാടത്തിന് മുമ്പിൽ നിന്ന് ആദരവർപ്പിക്കും. ഇരുസംഘങ്ങ ളെയും പൂക്കളും കളഭങ്ങളും വിതറിയാണ് ജമാഅത്ത് സ്വീകരിക്കുക. അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപരുന്തിൻറ്റെ സാന്നിധ്യവും ആലങ്ങാട് സംഘത്തിന് വെളളിനക്ഷത്ര വും പേട്ടതുളളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം.
ചന്ദനക്കുടം, പേട്ടതുളളൽ മുൻനിർത്തി വിപുലമായ സുരക്ഷാസന്നാഹങ്ങളും ക്രമീകര ണങ്ങളും ഒരുക്കിയെന്ന് എസ്പി മുഹമ്മദ് റെഫീഖ് അറിയിച്ചു. ജില്ലാ കളക്ടർ ഡോ.ബി എസ് തിരുമേനി സ്ഥലത്തെത്തി മേൽനോട്ടം വഹിക്കും.  ആയിരത്തോളം പോലിസുകാർ ഡ്യൂട്ടിയിലുണ്ടാകും. ഗതാഗതം തടയാതെ വൺവേയും നിയന്ത്രണവും ഏർപ്പെടുത്തിയാണ് ക്രമീകരിക്കുക.