ഏരിയാ സമ്മേളനം കഴിഞ്ഞിട്ടും കാഞ്ഞിരപ്പള്ളിയില്‍ സി.പി.ഏം-ല്‍ വിഭാഗീയ വിട്ടൊ ഴിയുന്നില്ല.ഏം.ജി.രാമചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.പി.ഇബ്രാഹിനെ ഒഴിവാക്കി

REPORT:വിശ്വനാഥൻ

കാഞ്ഞിരപ്പള്ളിഃകഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ അളുകള്‍ കമ്മറ്റി യിലേക്ക് മത്സരിച്ച ഏരിയകളില്‍ ഒന്നായിരുന്നു കാഞ്ഞിരപ്പള്ളി.നിയമസഭാ തിഞ്ഞെടു പ്പിലെ കനത്ത പരാജയത്തിനുശേഷം ഒരുവിഭാഗത്തെ തിരഞ്ഞുപിടിച്ച് നടപടി എടുത്ത താണ് വിഭാഗീയത രൂക്ഷമാക്കിയത്.എന്നാല്‍ ഏരിയ സമ്മേളനം കഴിഞ്ഞിട്ടും വിഭാഗീ യത അവസാനിച്ചിട്ടില്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത് ജില്ലയിലെ അദ്യ കാലപാര്‍ ട്ടി നേതാവും തോട്ടം തൊഴിലാളിയുണിയന്‍ സ്ഥാപകനുമായ എം.ജി.രാമചന്ദ്രന്റെ അനുസ്മരണ പരിപാടിയിലാണ് വിഭാഗീയത പ്രകടമായിരിക്കുന്നത്.അനുസ്മണ പരിപാടിയില്‍ സി.ഐ.ടി.യു കോട്ടയം ജില്ല പ്രസിഡന്റ് വി.പി.ഇബ്രാഹി മിനെ ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് കാരണം.സി.ഐ.ടി.യു നേതാവ് കെ. ചന്ദ്രന്‍പിള്ള ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ട റി റ്റി.ആര്‍.രഘുനാഥന്‍ മുഖ്യ പ്രഭാക്ഷകനാണ്.ഏരിയയിലെ മറ്റ് പ്രമുഖ നേതാക്കള്‍ എല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും നാട്ടുകാരനും,തോട്ടം തൊഴിലാളി യൂണിയന്റെ മുന്‍ ഏരിയ സെക്രട്ടറിയുമായ വി.പി.ഇബ്രാഹിമിന്റെ പേര് നോട്ടിസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ സി.പി.ഏം ജില്ലാ സെക്രട്ടറിയേറ്റംഗമായ വി.പി.ഇബ്രാഹിമിനെ ഏരിയാകമ്മറ്റിയിലേക്ക് തരംതാഴ്ത്തി യിരുന്നു.ഈ തീരുമാനം താഴെതട്ടില്‍ വ്യാപക പ്രതിഷേധത്തിനാണ് വഴിവെച്ചത്. എന്നാ ല്‍ കഴിഞ്ഞ ഏരിസമ്മേളനത്തില്‍ മത്സരം നടന്നപ്പോള്‍ ഏറ്റവുമധികം വോട്ടുകള്‍ നേടി യാണ് വി.പി.ഇബ്രാഹിം ഏരിയാകമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തത്.ജില്ലാ കമ്മറ്റിയി ലേക്ക് വി.പി.ഇബ്രാഹിമിനെ ഉള്‍പ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ കാഞ്ഞിരപ്പള്ളി യിലെ പ്രമുഖ നേതാക്കള്‍ ശക്തമായ പ്രതിഷേധമാണ് കമ്മറ്റിയില്‍ രേഖപ്പെടുത്തിയ ത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെയും,ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്റെയും ശക്തമായ നിലപാടാണ് വി.പി.ഇബ്രാഹിമിന് തിരിച്ച് വര വിന് വഴിയൊരുക്കിയത്.എം.ജി.രാമചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും വി.പി.ഇബ്രാഹിമിനെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന വികാരം പാട്ടിയില്‍ ശക്തമാ ണ്.ഇത് വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.