കാ​ഞ്ഞി​ര​പ്പ​ള്ളി – എ​രു​മേ​ലി റോ​ഡി​ല്‍ മേ​രി ക്വീ​ന്‍​സ് ആ​ശു​പ​ത്രി​ക്ക് മു​ന്പി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​യ എം.​ബി. പ്ര​തീ​ഷ്, റോ​ണി കെ. ​ജോ​ര്‍​ജ്, കെ.​കെ. സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് വ​ഴി​യി​ല്‍ കി​ട​ന്ന് 47,000 രൂ​പ കി​ട്ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മു​ണ്ട​ക്ക​യം പു​ത്ത​ന്‍​ച​ന്ത പു​തു​പ്പ​റ​മ്പി​ല്‍ അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍ കാ​റി​ന്‍റെ മു​ക​ളി​ല്‍ പ​ണം​വ​ച്ച​ശേ​ഷം എ​ടു​ക്കാ​ന്‍ മ​റ​ക്കു​ക​യും വ​ണ്ടി​യെ​ടു​ത്ത് പോ​യ​പ്പോ​ള്‍ നി​ല​ത്ത് വീ​ഴു​ക​യു​മാ​യി​രു​ന്നു. ക​ണ്ട്‌ നി​ന്നി​രു​ന്ന പ്ര​തി​ഷ് കാ​ര്‍ യാ​ത്രി​ക​രെ വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി. തു​ട​ര്‍​ന്ന് പൊ​തി​യെ​ടു​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ണ​മാ​ണെ​ന്ന​റി​യു​ന്ന​ത്.പണത്തോടൊപ്പം ഉണ്ടായിരുന്ന ആശുപത്രിയിലെ കുറിപ്പിൽ നമ്പരുണ്ടായിരുന്നങ്കിലും ഫോൺ സ്വിച്ച് ഓഫായിയിരുന്നു.

തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​ണം ഏ​ൽ​പ്പി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍ ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു ചെ​ല​വു​ക​ള്‍​ക്കു​മാ​യി ബാ​ങ്കി​ല്‍ നി​ന്നെ​ടു​ത്ത പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. പ​ണ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് പാ​സ് ബു​ക്കി​ലെ അ​ഡ്ര​സ് വ​ച്ച് മു​ണ്ട​ക്ക​യ​ത്തെ വാ​ട്‌​സാ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ വി​വ​രം പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ഉ​ട​മ​യെ വേ​ഗം ക​ണ്ടെ​ത്താ​നാ​യ​ത്. ശനിയാഴ്ച്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി എസ്എച്ച് ഒ ഷിൻ്റോ പി കുര്യൻ, എ​സ്ഐ അ​രു​ണ്‍ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ബ്ദു​ൾ റ​ഹ്‌​മാ​ന് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണം കൈ​മാ​റി