കൊടുങ്ങൂർ :ചാമംപതാൽ കവലയിലാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചത്. ചാമംപതാൽ കുളത്തിങ്കൽ വീട്ടിൽ ഇസ്മയിൽ(65) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇസ്മായിൽ തൽക്ഷണം മരിച്ചു.

കാനം റോഡിൽ നിന്നും ചാമംപതാൽ കവലയിലേക്ക് കയറിയ ഇസ്മയിലിന്റെ വാഹ നം മണിമല കൊടുങ്ങൂർ റൂട്ടിലെത്തിയ  ബൈക്കുമായി ഇടിക്കുകയായിരുന്നു. പെരു ന്നാട് സ്വദേശികളായ രണ്ടു പേരാണ് മറു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാ ൾക്ക് സാരമായ പരിക്കുണ്ട്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിൽ.