സി പി എം പഞ്ചായത്ത് മെമ്പർക്ക് കോൺഗ്രസ് ഓഫീസിൽ സ്വീകരണം. മുണ്ടക്കയ ത്താണ് സംഭവം. സി പി എം അനുകൂല സംഘടനയായ ആധാരം എഴുത്ത് അസോസി യേഷൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി. എട്ടാം വാർഡിൽ നിന്ന് വി ജയിച്ച ആധാരമെഴുത്ത് കാരൻ കൂടിയായ സി പി എം പഞ്ചായത്തംഗം ഫൈസൽ മോ നാണ് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി ഓഫീസിൽ വച്ച് സ്വീകരണം നൽകി യത്.

മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ കോൺഗ്രസിലെ കെ.എസ് രാജുവിനെ 148 വോട്ടുകൾക്ക് തോല്പിച്ചയാളാണ് ഫൈസൽ മോൻ. സി.പി.എം മെമ്പർക്ക് സ്വീകര ണമൊരുക്കാൻ മണ്ഡലം കമ്മറ്റിഓഫീസ് വിട്ട് നൽകിയത് എന്തായാലും പുതിയ വി വാദത്തിന് മുണ്ടക്കയത്ത് വഴിതെളിച്ചിട്ടുണ്ട്.സംഭവത്തിൽ ഒരു വിഭാഗം കെ പി സി സി യ്ക്കും, ഡി സി സി യ്ക്കും പരാതി നൽകി കഴിഞ്ഞു.