മുണ്ടക്കയം : ദേശീയപാതയില്‍ മുണ്ടക്കയം പൈങ്ങണ വളവില്‍ കഴിഞ്ഞ ഒരുവര്‍ഷ ത്തിനിടയില്‍ 59 അപകടങ്ങളുണ്ടായിട്ടും അധികാരികളുടെ കണ്ണു അടഞ്ഞു തന്നെ. ചെറുതും വലുതുമായി അപകടങ്ങളില്‍ ജീവന്‍ നഷ്ടമായതും, അംഗവൈകല്യം സംഭ വിച്ചതും നിരവധി പേരാണ്. ഓരോ അപകടങ്ങളും അധികാരികളുടെ ശ്രദ്ധയിലെ ത്തുമ്പോഴും പരിഹാരമുണ്ടാക്കുമെന്ന പ്രഖ്യാപനം വാക്കിലും കടലാസിലുമായി ഒതു ങ്ങിയിരിക്കുകയാണ്.ദേശീയ പാതയായതിനാല്‍ പ്രാദേശീക സര്‍ക്കാരുകള്‍ അതില്‍ നിന്നും തലയൂരുമ്പോഴും ജീവന്‍ പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തിലും  യുവാവിന്റെ ജീവന്‍ നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴച രാവിലെ 11.45ഓടെ നിയന്ത്രണം വിട്ട ഇരു ചക്ര വാഹനം കാറില്‍ ഇടിച്ചു കയറി, തിരുവനന്തപുരം, കാടട്ാക്കട സ്വദേശി ബിനുവിന്റെ മകന്‍ ശ്യാം(21)ആണ് മരിച്ചത്. മൂന്നാറിലേക്കു സുഹൃത്തുക്കളോടൊപ്പം പോവുകയായിുന്ന സംഘത്തില്‍പെട്ട ശ്യാമിന്റെ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായ ത്. മേഖലയില്‍ ഇത്തരം അപകടം തുടര്‍ക്കഥയാണ്.ഞായറാഴ്ച തന്നെ ഒരു ജീവന്‍ നഷ്ട പെട്ട അപകടമടക്കം മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. കൊടുംവളവ് നിവര്‍ ത്തിയാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ ദേശീയപാത അധികൃതര്‍ ഇക്കാര്യത്തില്‍ മാത്രം മിണ്ടാവ്രതത്തിലാണ്
അപകടമൊഴിവാക്കാന്‍ നടപടി സ്വീകരിക്കണണെന്നാവശ്യപെട്ടു പരിസരവാസിക ളും, പൗരസമിതിയും ചേര്‍ന്നു ഒരു മാസംമുമ്പ്  പാതയോരത്തു പ്രതിഷേധ സംഗമവും ദേശീയപാത ഉപരോധവും നടത്തിയിരുന്നു. മുഖ്യമന്ത്രിയും ഗതാഗത വകുപ്പുമന്ത്രിയു മടക്കമുളളവര്‍ക്കു നിവേധനവും നല്‍കിയിരുന്നു. ദേശീയപാത അധികാരികള്‍ അടി യന്തിരമായി ഇടപെട്ടു പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ  ആവ ശ്യം..