കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച്ച നടക്കാനിരിക്കെ , സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മീറ്റിങ് അലസി പിരിഞ്ഞു. പൊന്‍കുന്നത്തെ ആന്റോ ആന്റണിയുടെ ഓഫീസില്‍ വെച്ച് നടന്ന മീറ്റിങ്ങില്‍ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ അദ്ധ്യക്ഷതയിലാ ണ്  കൂടിയത്. കോണ്‍ഗ്രസ് ബോര്‍ഡ് അംഗങ്ങളായ റ്റി.എസ് രാജന്‍, പിഎ ഷമീര്‍,സു നില്‍ തേനുമാക്കല്‍, നസീമ ഹാരിസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡ ന്റ് സ്ഥാനത്തിനായി പിഎ ഷമീറും റ്റി.എസ് രാജനും വാദമുന്നയിച്ചതോടെയാണ് ചര്‍ച്ച അലസി പിരിഞ്ഞത്.  കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന കെപിസി സി പ്രസിഡന്റിന്റെ  തീരുമാനം നടപ്പിലാക്കാണമെന്നാണ് രാജന്‍ പക്ഷത്തിന്റെ വാദം.

ഇങ്ങനെയെങ്കില്‍ പഞ്ചായത്തംഗങ്ങളായ ഷമീറിനും സുനിലിനും പ്രസിഡന്റാകാനാ വില്ല. 2 വര്‍ഷം പ്രസിഡന്റായിരുന്ന റ്റി എസ് രാജനെ തന്നെ പ്രസിഡന്റാക്കണമെന്നാ ണ് രാജന്‍ പക്ഷത്തിന്റെ വാദം. ഇല്ലങ്കില്‍ ഷമീറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍ സരിപ്പിക്കുകയാണങ്കില്‍ റ്റി.എസ് രാജന്‍, സുനില്‍ തേനംമാക്കാല്‍, നിബു ഷൗക്കത്ത്, സിജ സക്കീര്‍ എന്നിവര്‍  വോട്ട് ചെയ്യില്ലന്നാണ് ഇവരുടെ വാദം. ഇല്ലങ്കില്‍ സുനിലിനെ പ്രസിഡന്റാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ലീഗ് സ്ഥാനാര്‍ത്ഥിയായി മല്‍സരി ച്ച് വിജയിച്ച നസീമ നിലവില്‍ കോണ്‍ഗ്രസിലാണങ്കിലും ഇവര്‍ കോണ്‍ഗ്രസിന്റെ എ ഗ്രിമന്റിന് പുറത്താണന്നും ഇവരെ ഒപ്പം ചേര്‍ക്കാനാവില്ലന്നുമാണ് ഇവരുടെ നിലപാട്. പഞ്ചായത്തുകളില്‍ പലയിടതും ഭരണം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നില വി ലുള്ള ബാങ്ക് പ്രസിഡന്റ് സ്ഥാനം കളയരുതെന്നും ഇവര്‍ ആവശ്യപെടുന്നു.