ഒത്തുപിടിച്ചാല്‍ ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ റെയില്‍, ഹൈവേ, എയര്‍പോര്‍ട്ട് സംഗമം. ചെറുവള്ളിയില്‍ നിര്‍ദിഷ്ട ശബരി വിമാന ത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമേ ശബരി റെയില്‍പാതയും യാഥാര്‍ ഥ്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ പ്ര ത്യേക താത്പര്യമെടുത്തുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതി നൊപ്പമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍ പാതയും വിമാനത്താവളത്തിന്റെ സമീപത്തുകൂടി നാലുവരി ദേശീയ പാതയും എ ത്തുന്നത്. ഇതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെസംയുക്ത പദ്ധതിയാണ്. നിര്‍ദിഷ്ട ശബരി റെയില്‍ പാതയ്ക്കു സമാന്തരമായിട്ടാണ് എംസി റോഡിന് സമാന്തരമായി വരു ന്ന നാലുവരി ദേശീയപാതയും. എരുമേലി മുതല്‍ കോതമംഗലം വരെ ശബരിറെയില്‍ പാതയും നാലുവരി റോഡിനു സമീപത്തുകൂടെയാകും കടന്നുപോകുക. റെയില്‍ റൂട്ടി നായുള്ള ഏരിയല്‍സര്‍വേ പൂര്‍ത്തിയായി.

എരുമേലിയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കു വളരെ വേഗം എത്തിച്ചേരാനാ കുംവിധമാണു പുതിയ നാലുവരി പാത. പുനലൂര്‍, പത്തനംതിട്ട മേഖലകളിലുള്ള വര്‍ ക്കും വിമാനത്താവളത്തിലേക്കു പുതിയ അതിവേഗ പാത ഗുണകരമാകും. എംസി റോഡിന്റെ പ്രവേശന കവാടമായ അങ്കമാലിയില്‍ എത്തുന്ന ആയിരക്കണക്കിന് ശബരിമല യാത്രാവാഹനങ്ങള്‍ക്ക് തിരക്ക് കുറഞ്ഞ പുതിയ നാലുവരി പാത പ്രയോജനപ്പെടും. ഹൈവേയും റെയിലും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമായാല്‍ ശബരി തീര്‍ഥാടകര്‍ക്ക് ഒപ്പം ടൂറിസം രംഗത്തും വലിയ കുതിച്ചുചാട്ടമുണ്ടാകും. നിരവധി പില്‍ഗ്രിം സെന്ററുകളിലേക്കും ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള തീര്‍ഥാടക വിനോദ സഞ്ചാരികളുടെ യാത്ര എളുപ്പത്തിലാകും. ഹൈവേ, റെയില്‍, എയര്‍പോര്‍ട്ട് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.