കാഞ്ഞിരപ്പള്ളി:ടൗണിലെത്തിയാല്‍ യാത്രക്കാര്‍ ഏറ്റവും കുടുതല്‍ ബുദ്ധിമുട്ടുന്നത് ഗതാഗത കുരിക്കിലാണ്. കുരുക്കഴിക്കാന്‍ പോലീസും പഞ്ചായത്തും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാത്രക്കാര്‍ കുരിക്കില്‍ തന്നെ. ടൗണിലെ അനധികൃത പാര്‍ക്കിങാണ് ഗതാഗതകുരിക്കിന് പ്രധാന കാരണമെന്നിരിക്കെ ദേശിയ പാതയുടെ നടുവിലും കാര്‍ പാര്‍ക്ക് ചെയ്ത് സമീപത്തെ ബേക്കറിയിലെത്തി സാധനം വാങ്ങിയെ ത്തുന്നതിന്റെ ദൃശ്യങ്ങളാണ് കാഞ്ഞിരപ്പളളി റിപ്പോര്‍ട്ടേര്‍സിന്റെ ക്യാമറ കണ്ണില്‍ പതിഞ്ഞത്.

മിനി സിവില്‍ സ്റ്റേഷന് സമീപമാണ് സംഭവം. കോട്ടയം ഭാഗത്ത് നിന്ന് എത്തിയ കുടുംബം സഞ്ചരിച്ച ഇന്നോവ കാറില്‍ ദേശിയ പാതയുടെ നടുക്ക് വാഹനം നിറുത്തിയ ശേഷം സമീപത്തെ കടയിലേക്ക് പോയ ഇവര്‍ അവശ്യങ്ങള്‍ കഴിഞ്ഞ ശേഷമാണ് വാഹനം എടുത്ത് മാറ്റുന്നത്. മിനി സിവല്‍ സ്റ്റേഷന് സമിപത്തെ വലിയ വളവിന് സമീപത്താണ് ഈ വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത്.

ഇത് അപകടത്തിന് വഴിയൊരുക്കും എന്നിരിക്കെയാണ് അനധികൃത പാര്‍ക്കിങ്. ഇതിനിടെ പുറകെയെത്തിയ വാഹനങ്ങള്‍ വാഹനത്തെ മറികടന്ന് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മിനി സിവില്‍ സ്‌റ്റേഷന് സമീപത്തുള്ള പാര്‍ക്കിങ് നിറുത്തലാക്കണമെന്ന് മുന്‍പും ആവശ്യമുയര്‍ന്നിരുന്നു.