ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വർഷത്തോടനുബന്ധിച്ച്‌ (ആസാദി കാ അമൃത് മഹോത്സവ് ) ,ദേശവ്യാപകമായി കേന്ദ്ര സാങ്കേതിക  വിദ്യാഭ്യാസ വകുപ്പും, കേന്ദ്ര വിദ്യാഭ്യാസ വ കുപ്പിന്റെ ഇന്നവേഷൻ സെല്ലും നിലവിലുള്ള വിവിധ സ്ഥാപനങ്ങളിലുള്ള ഇന്നവേ ഷൻ സെൻററുകളും  സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഫിനാലെ – സ്മാ ർട്ട് ഇന്ത്യ ഹാക്കത്തോൺ ഓഗസ്റ്റ് 25 മുതൽ 29 വരെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വെച്ച് നടക്കും.ഉദ്ഘാടന ദിനത്തിൽ ഇൻഡ്യൻ  പ്രധാന മന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിക്കും.

സ്മാർട്ട് ഓട്ടോമേഷൻ, ഫിറ്റ്നസ് ആൻഡ് സ്പോർട്സ്, പാരമ്പര്യവും സാംസ്കാരികവും, ആരോഗ്യം,കൃഷി , സ്മാർട്ട് വെഹിക്കിൾ, റോബോർട്ട് ആൻഡ് ഡ്രോൺസ് , ക്ലീൻ ആൻഡ് ഗ്രീൻ ടെക്നോളജി, റിന്യൂവൽ ആൻഡ് സസ്റ്റൈനബിൾ എനർജി , ബ്ളോക്ക് ചെയിൻ ആൻഡ് സൈബർ സെക്യൂരിറ്റി , ദുരന്തനിവാരണം മുതലായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 സംഘടിപ്പിച്ചിട്ടുള്ളത്.
ഈ ഹാക്കത്തോൺ വിദ്യാർത്ഥി സമൂഹത്തെയും ദേശത്തെയും തന്നെ കാർന്നു തിന്നു ന്ന പ്രശ്നങ്ങൾക്ക് അവരിൽ നിന്നു തന്നെ ഉരുത്തിരിയുന്ന പരിഹാരങ്ങൾ വിദ്യാർത്ഥി സമൂഹത്തിന്റേയും, അതു വഴി ദേശത്തിന്റേയും ശാക്തീകരണത്തിനു വഴിയൊ രുക്കം.

ലോകോത്തരഓപ്പൺ ഇന്നവേഷൻ മൂവ്മെന്റിൽ സമർത്ഥരായിട്ടുള്ള യുവാക്കൾക്ക് രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അവരുടെ നിർദ്ദേശങ്ങളും പരിഹാരങ്ങളും , പ്രകടിപ്പിക്കുന്നതിനും , പ്രദർശിപ്പിക്കുന്നതിനും , അവസരം ലഭിക്കുന്നതോടൊപ്പം ഭാവി സംരംഭകർക്ക് ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഇന്ന് തന്നെ തുടക്കം കുറിക്കാൻ  ഈ ഹാക്കത്തോൺ പ്രചോദനമാകും.ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വിഭാഗങ്ങളുള്ളതി ൽ ഹാർഡ്വെയർ വിഭാഗം ദേശീയ തലത്തിൽ കേരളത്തിൽ അമൽ ജ്യോതിയിൽ മാത്രമാണ് നടക്കുന്നത്.ഒന്നാം സമ്മാനാർഹരാകുന്ന ടീമിന് ഒരുലക്ഷം രൂപയും രണ്ടാം സമ്മാനമായി എഴുപത്തി അയ്യായിരം രൂപയും മൂന്നാം സമ്മാനാർഹർക്ക് അമ്പതിനാ യിരം രൂപയും ലഭിക്കും.