മുണ്ടക്കയം : സ്വകാര്യ ബസ് നിയന്ത്രണം വിട്ടിടിച്ചു ഗര്‍ഭിണിയായ യുവതിക്കു പരി ക്ക്.മുപ്പത്തിയഞ്ചാംമൈല്‍ നിരപ്പേല്‍,ഷെഫീക്കിന്റെ ഭാര്യ തസ്്നി(28)ക്കാാണ് പരിക്കേ റ്റത്.തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ  പെരുവന്താനം പൊലീസ്റ്റേഷനു സമീപമായിരുന്നു അപകടം.കുമളിയില്‍ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ടു കാല്‍നടയാത്രക്കാരിയായ തസ്‌നിക്കിട്ട് ഇടിക്കുകയായിരുന്നു.ഉടന്‍ തന്നെ മുപ്പത്തി യഞ്ചാംമൈല്‍ എം.എം.ടി.ആശുപത്രിയില്‍ പ്രവശിപ്പിച്ചു.ഏഴുമാസം ഗര്‍ഭിണിയാണ് തസ്‌നി.മുപ്പത്തിയഞ്ചാംമൈല്‍ഭാഗത്തെ അനധികൃത പാര്‍ക്കിങ്ങാണ് അപടത്തിനു ഇടയാക്കി യതു. പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ട്ുകാര്‍ ആവശ്യപെട്ടു.