പാറത്തോട് :ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവധി ച്ചിരിക്കുന്ന തുക പര്യാപതമാകില്ലെന്ന് ആരോഗ്യ സാമൂഹീക നീതി വ കുപ്പ് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കേന്ദ്രം നല്‍കിയ നൂറ് കോടി രൂപ ഒരു വില്ലേജിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തികയില്ല. വെള്ളം കയറി യ മേഖലയിലെ ശുചിത്വ പ്രവര്‍ത്തനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പു കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആരോഗ്യ വകുപ്പ് മാത്രം വിചാരിച്ചാല്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. പകര്‍ച്ച വ്യാധികള്‍ പട രാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പഞ്ചായത്ത് അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.ത്തോട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും അനുമതിപ ത്ര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും അവനവനാല്‍ ആവുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭി ക്കുന്ന 100 കോടി രൂപ ഒരു വില്ലേജിന്റെ പ്രശ്നങ്ങളും ദുരിതവും പരി ഹരിക്കുന്നതിനുപോലും തികയില്ല. കേരളത്തിന് സംഭവിച്ച ദുരിതത്തി ന്റെ ആഴം വളരെ വലുതാണെന്നും മലയാളികള്‍ ഉണര്‍ന്ന് പ്രവര്‍ത്തി ക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ പ്രദേ ശങ്ങളില്‍ ശുചീകരണത്തിനും ക്ലോറിനേഷനും എല്ലാ പഞ്ചായത്തുകളും സജീവമാകണം.

ആശാവര്‍ക്കര്‍മാരുടെ മുടങ്ങിക്കിടക്കുന്ന ഓണറേറിയവും സ്റ്റെഫന്‍ഡും അടക്കമുള്ള തുക ഓണത്തിന് മുന്‍പ് തന്നെ വിതരണം ചെയ്യും. നവകേര ള മിഷന്‍ വികസനപാതയില്‍ കേരളത്തെ മുന്‍പന്തിയിലെത്തിച്ചു. പ്രാഥ മികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിനുള്ള പ്ര വര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോ ളേജ് വരെയുള്ള മേഖലയിലെ നവീകരണമാണ് ലക്ഷ്യമിടുന്നത്. ആരോ ഗ്യമേഖലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 4200 പുതിയ തസ്തികകള്‍ സൃ ഷ്ടിക്കാനായി എന്നത് ഒരു വലിയ നേട്ടമാണ്. നിപാ വൈറസ് ബാധിച്ച കോഴിക്കോടും മറ്റും ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ അഭിനന്ദനമാര്‍ഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജെസി മാത്യു, രാജാ പുഷ്പം, രമണി സോമന്‍, സുമ ബാബു എന്നിവര്‍ക്ക് സമ്മതിപത്രം മന്ത്രി വിതരണം ചെ യ്തു. 102 വീടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുന്നത്. നിപാ പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ആരോഗ്യമന്ത്രിക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ജേക്കബ് ഉപഹാരം നല്‍കി.ചടങ്ങില്‍ പി. സി.ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ജില്ലാ പഞ്ചായത്തംഗ ങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തം ഗങ്ങളായ മറിയാമ്മ ടീച്ചര്‍, സോഫി ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമി തിയംഗങ്ങളായ ജോസ ഫ് പടിഞ്ഞാറ്റ, ഫിലോമിന റെജി, ഷേര്‍ളി തോമ സ്, ഗ്രാമപഞ്ചായത്തംഗ ങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.