കാഞ്ഞിരപ്പള്ളി: രാവിലെ എട്ടരയോടെ ദേശീയ പാത 183ല്‍ പൂതക്കുഴി മുഹിയുദ്ദീന്‍ ജുമാ മസ്ജിനോട് ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്തംഗം പി.എ ഷമീറിന്റെ വീടിന്റെ മതില്‍ ഇടിച്ചാണ് നിയന്ത്രണം വിട്ട കാര്‍ നിന്നത്.ഇടുക്കി കട്ടപ്പനയില്‍ നിന്നും തിരുവല്ലയിലേ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.

ഇടുക്കി കട്ടപ്പന കുളത്തുങ്കല്‍ പൊന്നമ്മക്ക് മരുന്ന് വാങ്ങാനായി പോയതായിരുന്നു കാറിലുണ്ടായിരുന്നവര്‍. കാറിലുണ്ടായിരുന്ന പൊന്നമ്മയുടെ മകള്‍ ബിന്ദു, ബിന്ദുവിന്റെ മകന്‍ അരുണ്‍ കുമാര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.സംഭവ സമയത്ത് അരുണാണ് കാര്‍ ഓടിച്ചിരുന്നത്.

അതേ സമയം രാവിലെ ഇവിടെ ഉണ്ടായിരുന്ന എട്ടോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസില്‍ കയറി പോയി നിമിഷങ്ങള്‍ക്കകമാണ് അപകടമുണ്ടായത്. ഇതു മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.