കാഞ്ഞിരപ്പള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരുക്ക്. രാവിലെ 8 മണിയോടെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കുരി ശുകവലയിലെ മാടക്കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന വഴിയാത്രക്കാരനെയാണ് തെരുവുനായ ആക്രമിച്ചത് .നായയുടെ ആക്രമണം തടയുന്നതിനിടെ കൈവിരലിലാ ണ് ഇയാൾക്ക് കടിയേറ്റത്.തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രി യിൽ പ്രവേശിപ്പിച്ചു.ഇതേ നായ തന്നെ പരിസരത്തുണ്ടായിരുന്ന  മറ്റൊരു നായയെയും കടിച്ചിട്ടുണ്ട്. രാവിലെ 7 മണിയോടെ  മറ്റൊരാളെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.