കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ര്‍​ധ​ന​രാ​യ വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി വൈ​എം​സി​എ​യും 26ാം മൈ​ല്‍ മേ​രി ക്വീ​ന്‍​സ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന കൈ​ത്താ​ങ്ങ് പ​ദ്ധ​തി വൈ​എം​സി​എ നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​യിം​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ 20 വൃ​ക്ക രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. 20 രോഗികള്‍ക്ക് 1500 രൂപ വീതം നല്‍കി.യോ​ഗ​ത്തി​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍​കു​ന്നേ​ല്‍ സി​എം​ഐ, എ​കെ​ജെ​എം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ഇ​ട​ശേ​രി എ​സ്ജെ, ചെ​ന്നൈ വൈ​എം​സി​എ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം ഒ.​വി. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജോ​യി മു​ണ്ടാ​മ്പ​ള്ളി, ട്ര​ഷ​റ​ര്‍ എ.​സി. ജോ​സ​ഫ് അ​ഴ​ക​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു സ​ഖ​റി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.