നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർ ഥിയായി കെ.ആർ.രാജൻ വന്നേക്കും . രാജനെ സജീവമായി പരിഗണിക്കുമെന്നു കോ ൺഗ്രസ് നേതൃത്വം ഉറപ്പു നൽകിയ സാഹചര്യത്തിൽ അദ്ദേഹം എൻഎസ്എസിന്റെ മാനവ വിഭവ ശേഷി വകുപ്പ് മേധാവി സ്ഥാനം രാജിവെച്ചു. എൻഎസ്എസ് നേതൃത്വ ത്തിന്റെ അനുവാദം ഇക്കാര്യത്തിൽ രാജൻ തേടിയിരുന്നു.

ആന്റണി കോൺഗ്രസിന്റെ കെഎസ് യു ജില്ലാ പ്രസിഡന്റായിരുന്ന രാജൻ പിന്നീട് കോൺഗ്രസ്–എസിന്റെ ഭാഗമാകുകയും കെഎസ്‌യു (എസ്) സംസ്ഥാന പ്രസിഡന്റാ കുകയും ചെയ്തു. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങി.

കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ സജീവമായി തുടർന്ന അദ്ദേഹം മണ്ഡലത്തിനു യോജിച്ച സ്ഥാനാർഥിയാണന്ന വിലയിരുത്തലാണ് കോൺ ഗ്രസിന്. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഇവിടെ അവർ എൽഡിഎഫിലേ ക്കു പോയ സാഹചര്യത്തിൽ എൻ.ജയരാജിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാ ൻ കഴിയുന്ന സ്ഥാനാർഥിയെയാണ് കോൺഗ്രസ് തേടുന്നത്. അതേസമയം സീറ്റിനായു ള്ള അവകാശവാദം ജോസഫ് വിഭാഗം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല.