കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡിനുള്ളില്‍ പൂട്ടികിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷ  ന്‍ തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നിയോജക മണ്ഡ ലം കമ്മിറ്റി സമരം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തകര്‍ റീത്ത് സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് മനു പള്ളിക്കത്തോട് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ടി.ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുരളീധരന്‍ വിഴിക്കിത്തോട്, അനൂപ് കാഞ്ഞിരപ്പള്ളി, പി.ജി പ്രസാദ്, രഞ്ജിത്ത് കാലായില്‍, എം.ബി ശ്രീകാന്ത്, ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കംഫര്‍ട്ട് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പി ല്‍ സമരം ആരംഭിക്കുമെന്ന് യോഗം അറിയിച്ചു.
ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനായി ചിറ്റാര്‍പുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാന്‍ നടത്തിയ നീക്കത്തില്‍ നിന്നും വിവിധ കോണുകളില്‍ നിന്ന് പ്രതിക്ഷേധം ശക്തമായതോടെ പഞ്ചായത്ത് പിന്മാറിയിരുന്നു.
കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍പ് പല തവണ കരാറുകാരുന് നോട്ടീസ് നല്‍കിയിരുന്നു.

കംഫര്‍ട്ട് സ്റ്റേഷനായി ചിറ്റാര്‍പുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാ ന്‍ നേരത്തെ സ്റ്റാന്റിംഗ് കമ്മറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരു ന്നു.ഇത് പഞ്ചായത്ത് കമ്മറ്റി യില്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തുന്ന തിനിടെ സംഭവം മാധ്യമങ്ങളിലൂടെ പുറത്താവുകയും പ്രതിക്ഷേധം ശക്തമാവുകയുമായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് ഇത്തരമൊരു നീക്കത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതമായത്.