കേരള കോൺഗ്രസ് നേതാവ് ഡോ.എൻ ജയരാജിനെതിരെ മൽസരിക്കുവാനായി കോൺ ഗ്രസ് ഇരിക്കൂർ എംഎൽഎയായ കെ.സി ജോസഫിനെ രംഗത്തിറക്കുന്നു. മണ്ഡലം പിടി ക്കുവാനായി ശക്തനായ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്ന ത്. അതേ സമയം ജില്ലയിലെ ഒരു യുവ നേതാവിൻ്റെ പേരും കാഞ്ഞിരപ്പള്ളിയിൽ ഉയ ർന്ന് കേൾക്കുന്നുണ്ട്.കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവനേതാവിൻ്റെ പേര് ശശി തരൂർ എം.പി നിർദ്ദേശിച്ചതായാണ് വിവരം.

വരും ദിവസങ്ങളൽ തീരുമാനം ഉണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്. പതിറ്റാണ്ടുകൾ ക്കു ശേഷമാണ് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് മണ്ഡലത്തിൽ മൽസരത്തിനൊരുങ്ങു ന്നത്. യു.ഡി.എഫിനൊപ്പം നിന്ന കേരള കോൺഗ്രസ് മാണി വിഭാ ഗം മൽസരിച്ചു വന്നി രുന്ന സീറ്റാണിത്. മാണി വിഭാഗം മുന്നണി വിട്ടതോടെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുക യായിരുന്നു. 1980ലാണ് ഒടുവിൽ മൽസരിച്ചത്. ഇതോടൊപ്പം മഹിളാ കോൺഗ്രസ് അ ധ്യക്ഷയായ ലതികാ സുഭാഷിൻ്റെ പേരും പരിഗണനയിലുണ്ടങ്കിലും പ്ര ഥമ പരിഗണന കെ.സിക്കു തന്നെയാണ്. അതേ സമയം പുതുമുഖമായ യുവ സ്ഥാനാർ ത്ഥിയുടെ പേരും മണ്ഡലത്തിൽ പറഞ്ഞ് കേൾക്കുന്നുണ്ട്, തീരുമാനം ഉടൻ ഉണ്ടാകുമെ ന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം.