മേരി ക്യൂൻസ് കാർഡിയാക് സെന്ററിന്റെയും വെച്ചൂച്ചിറ ബിഎംസി  ഹോസ്പിറ്റലി ന്റെയും നേതൃത്വത്തിൽ ക്രിയേറ്റീവ് ക്ലബ് വെച്ചൂച്ചിറയുടെ  സഹകരണത്തോടെ സൗജ ന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് വെച്ചൂച്ചിറ യിൽ വച്ച് നടത്തി. വെച്ചൂച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി തോമസ് ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ 75 പേഷ്യൻസിന് ഇന്ന് സൗജന്യ സേവനം ലഭിച്ചു. ക്യാമ്പിൽ  ഇസിജി, കൊളസ്ട്രോൾ, vitals checking, ഡോക്ടറുടെ പരിശോധനയും സൗജന്യമായി ലഭിച്ചു.

മേരി ക്യൂൻസ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ആയ ഡോക്ടർ പ്രദീപ് എച്ച് എ ൻ, ബിഎംസി ഹോസ്പിറ്റൽ ഡോക്ടർ ഡോക്ടർ മനു എം വർഗീസ്,ഡോക്ടർ ലിഡിയ മനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് ആവശ്യ മെങ്കിൽ എക്കോ ടിഎംടി 50 ശതമാനം നിരക്കിൽ മേരി ക്യൂൻസ് ഹോസ്പിറ്റലിൽ ചെ യ്തു കൊടുക്കും. അതോടൊപ്പം തന്നെ വെച്ചൂചിറയിലെ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് വേണ്ടി മേരി ക്യൂൻസ് കാർഡിയാക് സെൻറർ അഡ്മിനിസ്ട്രേറ്റർ മണികണ്ഠന്റെ നേ തൃത്വത്തിൽ അടിയന്തര ഘട്ടത്തിലെ പ്രാഥമിക ശുശ്രൂഷകളെകുറിച്ച് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അടിയന്തര ഘട്ടത്തിൽ മനസ്സ് ഇടറാതെ ആളുകളെ  പ്രഥമശുശ്രൂ ഷ നൽകി എങ്ങനെ രക്ഷപ്പെടുത്താം എന്ന് ഈ ക്ലാസിൽ പ്രതിപാദിച്ചു.

ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് മുൻപോട്ടുള്ള ചികിത്സയ്ക്ക് മേരി ക്യൂൻസ് ആശു പത്രിയിൽ സൗകര്യം ഏർപ്പെടുത്തും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ആവശ്യമു ള്ള രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മേരി ക്യൂൻസ് കാർഡിയാക് സെൻററിൽ ചെയ്തു കൊടുക്കും.