എരുമേലി: ദീര്‍ഘനാളായി കരിമ്പിന്‍തോട് നിവാസികളുടെ യാത്ര ദുരിതത്തിനു പരിഹാരമായി. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 7.50 ലക്ഷം രൂപയുടെ പദ്ധതിയി ലാണ് കരിമ്പിന്‍തോട് റോഡ് കോണ്‍ക്രീറ്റിംഗ് നടത്തിയത്. ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയ് ഉല്‍ഘാടനം ചെയ്തു.

വാര്‍ഡ് അംഗം ജോളി ഫിലിപ്പ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് , ബേബി മണപറമ്പില്‍, ബാബു തോമസ് , ബാബുകുട്ടി കേഴപ്ലാക്കല്‍, ബായിച്ചന്‍ കരിമ്പിന്‍തോട് തുടങ്ങിയവര്‍ പങ്കെടുത്തു