കഠിന ചൂടില്‍ കുത്തനെ  ഇടിഞ്ഞു കോഴി വില. ജീവനുള്ള ഒരു കിലോ കോഴിയുടെ വില 75 രൂപയായി. ഒറ്റ ദിവസം കൊണ്ടു അഞ്ചു രൂപയാണ്‌ ഇടിഞ്ഞത്‌. വീണ്ടും വില കുറയുമെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന. കേരളത്തിലും തമിഴ്‌നാട്ടിലും ചൂടു കൂടിയതാണു വില കുറയാന്‍ പ്രധാന കാരണം. ക്രൈസ്‌തവരുടെ 50 നോമ്പാചരണം ആരംഭിച്ചതും വിലക്കുറവിനു കാരണമായി.
ആറു മാസം മുമ്പ്‌ 140 രൂപ വരെയെത്തിയ വിലയാണു ഇപ്പോള്‍ കുത്തനെ ഇടിഞ്ഞത്‌. രണ്ടാഴ്‌ച മുമ്പ്‌ 90- 100 രൂപയായിരുന്നു വില. നിലവിലെ സാഹചര്യത്തില്‍ വില 70 രൂപയില്‍ താഴ്‌ന്നാലും അതിശയിക്കേണ്ടതില്ലെന്നു വ്യാപാരികള്‍ പറയുന്നു. വലിയ നോ മ്പ്‌ ആരംഭിച്ചതിനെത്തുടര്‍ന്ന്‌ ഇനി ആഘോഷ പരിപാടികള്‍ ഇല്ലാത്തതിനാല്‍ കൂടുതലാ യി കോഴിയിറച്ചി വാങ്ങുന്നതു കുറഞ്ഞു.
ഉയര്‍ന്ന ചൂടിനെത്തുടര്‍ന്നു നിലവില്‍ ഫാമുകളില്‍ വില്‍ക്കുന്ന കോഴികളെ വിറ്റഴിക്കാന്‍ ശ്രമിക്കുന്നതും വില പെട്ടെന്നു കുറയാന്‍ കാരണമാണ്‌. ജില്ലയില്‍ ഉള്‍പ്പെടെ കനത്ത ചൂട്‌ അനുഭവപ്പെടുന്നതിനാല്‍ ഇറച്ചി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതു നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുംവിലക്കുറവിലേക്കു നയിച്ചിട്ടുണ്ട്‌.
സേലം, പൊള്ളാച്ചി, ഉദുമല്‍പേട്ട, നാമക്കല്‍, ഈറോഡ്‌ മേഖലകളില്‍ നിന്നും ജില്ലയിലെ വിവിധ ഫാമുകളില്‍ നിന്നുമാണു കോഴിയിറച്ചി വ്യാപകമായി കൊണ്ടുവരുന്നത്‌.അതേ സമയം, ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രതിസന്ധിയിലാണ്‌. വില ഉയര്‍ന്നു വി ലയ്‌ക്കു വാങ്ങിയ കോഴിക്കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തുമ്പോള്‍ വില കുറഞ്ഞതാണ്‌ ഇവ ര്‍ക്കു തിരിച്ചടിയായത്‌. മാര്‍ക്കറ്റു വിലയേക്കാള്‍ 10 -15 രൂപ കുറവിലാണുമൊത്തക്കച്ച വടക്കാര്‍ കര്‍ഷകരില്‍ നിന്നു കോഴിയെ വാങ്ങുക. നിലവില്‍ ഒരു കോഴിക്കുഞ്ഞിന്റെ വില 13.50 രൂപയാണ്‌. കോഴിക്കുഞ്ഞിന്റെ വിലയ്‌ക്കൊപ്പം, തീറ്റ, വാക്‌സിന്‍, കുടിവെ ള്ളം, വൈദ്യുതി എന്നിവയുടെ ചെലവും പരിപാലന ചെലവും കൂടി കണക്കാക്കിയാല്‍ നിലവിലെ സാഹചര്യത്തില്‍ വന്‍ നഷ്‌ടമാണു കോഴിവളര്‍ത്തലെന്ന്‌ ഇവര്‍ ചൂണ്ടിക്കാ ട്ടുന്നു.
ഇപ്പോള്‍ വളര്‍ത്തുന്ന കോഴി ഈസ്‌റ്ററിനു വില്‍പ്പനയ്‌ക്കു തയാറാകും, അപ്പോള്‍ ഉയ ര്‍ന്ന വില ലഭിക്കുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ. വിലക്കുറവിന്റെ ലാഭം അല്‍പ്പ മെങ്കിലും ലഭിക്കുക, ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമാണ്‌. വില എത്ര കുറഞ്ഞാലും ഇവിടങ്ങളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കു വില കുറയ്‌ക്കാറില്ല. ചിക്കന്‍ മാത്രം ഉപയോ ഗിച്ചു തയാറാക്കുന്ന വിഭവങ്ങള്‍ മാത്രം വില്‍ക്കുന്ന കടകളുടെ ലാഭം ഈ സമയത്തു വര്‍ധിക്കും.