സമയക്രമത്തെ ചൊല്ലി തർക്കം, ബസ് ജീവനക്കാർ തമ്മിലേറ്റുമുട്ടി, ബസ് എറിഞ്ഞു തകർത്തു. ഡ്രൈവർക്ക് പരുക്ക്.
ഞായറാഴ്ച വൈകിട്ട് വിഴിക്കത്തോട്ടിലായിരുന്നു സംഭവം.ശനിയാഴ്ച കാഞ്ഞിരപ്പ ള്ളി ബസ്റ്റാന്റിൽ വച്ച് സ്വകാര്യ ബസ് ഡ്രൈവറെ ഡ്രൈവിംങ് സീറ്റിൽ നിന്ന് വലിച്ചി റക്കി പത്തോളം വരുന്ന ഗുണ്ടാസംഘം മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ ബസ് ഡ്രൈ വറായ ഈരാറ്റുപേട്ടതെക്കേക്കര കടുക്കാപറമ്പിൽ നിബു (35)വിന് പരുക്കേറ്റിരുന്നു. ഇയാൾ ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്ഇതിന്റെ തുട ർച്ചയെന്നോണമാണ് ഞായറാഴ്ച്ച വിഴിക്കത്തോട്ടിലുണ്ടായ സംഘർഷം.
ഓടികൊണ്ടിരുന്ന സ്വകാര്യ ബസിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലെറി യുകയായിരുന്നു.കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. ഈരാറ്റുപേട്ട ചേനപ്പാടി റാന്നി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഫാത്തിമ ബസിന് നേരെയാണ് അക്രമണമുണ്ടായ ത്. കഴിഞ്ഞ ദിവസം ഈ രാറ്റുപേട്ടയിൽ വച്ചും ഫാത്തിമ, ആമീസ് ബസിലെ ജീവന ക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈസംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടെ യുo ബസുകൾ പോലീസ് പിടിച്ചെടുത്തിരുന്നു.
തുടർച്ചയായ സംഘർഷങ്ങൾ മൂലം കുഴയുന്നത് യാത്രക്കാരാണ്  ഒപ്പം മറ്റ് ബസ് തൊഴിലാളികളും.ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും മറ്റ് ബസ് ജീവനക്കാരുടെയും ആവിശ്യം.