കാഞ്ഞിരപ്പള്ളി: ലാഭം കിട്ടിയാൽ രാമനെ വെട്ടിമുറിക്കുന്നവരാണ് കേന്ദ്രം ഭരിക്കു ന്നതെന്നു് സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ ആർ സിന്ധു പറഞ്ഞു.സി പി ഐ എം എലിക്കുളം ലോക്കൽ കമ്മിറ്റി കുരുവി കൂട് എൻ എസ് എസ് ഹാളിൽ സംഘടി പ്പിച്ച വർഗ്ഗീയ വിരുദ്ധ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന കെ ആർ സിന്ധു. മതമൗലികവാലികൾ കൊലക്കത്തിക്ക് ഇരയാക്കിയ അഭിമന്യൂ നാടി ന്റെ തന്റെ അഭിമാനമാണ്. അഭിമന്യുവിന്റെ കൊലപാതകം വർഗ്ഗീയ അജൻഡ യാണ്.

പശുവിന്റെ വില പോലും മനുഷ്യർക്ക് കൽപ്പിക്കാത്തവരാണ് ആർ എസ് എസ് ഉം ബി ജെ പിയും. താഴ്ന്ന ജാതിക്കാരെ ആക്ഷേപിക്കുകയാണ് ഇവരുടെ ലക്ഷ്യം. കന്നു കാലികളെ ചന്തയിൽ വിൽക്കരുതെന്നു് വാദിക്കുന്ന ബി ജെ പി ക്കാർ ഇറച്ചി ഫാക്ട റിക്കാരെ സംരക്ഷിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിനു പിന്നിൽ സാമ്പത്തിക താൽപ ര്യക്കാരാണ്. വിശ്വാസത്തെ വർഗ്ഗീയ ചായ് വിലൂടെ നടപ്പാക്കുവാനാണ് ബി ജെ പിയും ആർ എസ് എസ് ഉം നടപ്പാക്കുകയാണ്.

മോദ് ജിയുടെ വികസനം കടലാസിൽ ഒതുങ്ങുകയാണ്.കർഷകർക്ക് ആനുകുല്യവും ആരോഗ്യ ഇൻഷ്വറൻ സും പറഞ്ഞ് വോട്ടർമാരെ കബളിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ.ലോകസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സി പി ഐ എം നേതാക്കളുടേയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെയും മേൽ കള്ള പ്രചരണങ്ങളുമായി യുഡിഎഫും ബി ജെ പിയും രംഗത്തു വന്നിരിക്കുകയാണെന്നു് എ ആർ സിന്ധു പറഞ്ഞു.

ഇളങ്ങുളം സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രഫ: എം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മാമായിൽ, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം എസ് ഷാജി, എലിക്കുളം ലോക്കൽ സെക്രട്ടറി കെ സി സോണി, എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എം പി സുമംഗലാദേവി എന്നിവർ സംസാരിച്ചു.കേന്ദ്ര കമ്മിറ്റിയംഗമായി തെരഞ്ഞെടുത്ത എ ആർ സിൻഡുവിന് ജൻമനാട്ടിൽ സ്വീകരണവും നൽകി.