കാഞ്ഞിരപ്പള്ളി ബസ് സ്റ്റാ‍ൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ടാങ്ക് നിറഞ്ഞ് മലിനജലം സ്റ്റാൻഡിലൂടെ ഒഴുകുന്നതാണു അടച്ചിടാൻ കാരണം. സെപ്റ്റിക് ടാങ്കിന്റെ അപര്യാപ്തതയ്ക്കു പുറമേ മഴക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്കൊഴുകും. മഴ അടുപ്പിച്ച് പെയ്താൽ കംഫർട്ട് സ്റ്റേഷൻ അടച്ചിടുകയാണ് പതിവ്.

കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാത്തതു മൂലം യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾക്കു മറ്റ് മാർഗങ്ങളിലാത്ത സ്ഥിതിയാണ്. സ്ത്രീകൾ സ്റ്റാൻഡിന് പരിസരത്തുള്ള ഹോട്ടലുകളിലും വീടുകളിലെയും ശുചിമുറികളെയാണ് ആശ്രയിക്കു ന്നത്. ദിവസവും ആളുകൾ ശുചിമുറി സൗകര്യം ചോദിച്ച് എത്തുന്നുണ്ടെന്നു പരിസര വാസികൾ പറയുന്നു.

2010ൽ 25 വർഷത്തേക്കു ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനാണ് പ്രയോജനമില്ലാതെ കിടക്കുന്നത്. മുൻപ് നാലു മാസത്തോളം ബസ് സ്റ്റാൻഡ് അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ടാങ്കിനു ആവശ്യമായ നിർമാണങ്ങൾ നട ത്തിയില്ല.ഇതിനിടെ കംഫർട്ട് സ്റ്റേഷനിൽ ശുചിമുറി ഉപയോഗിക്കാൻ എത്തുന്നവരോ ടു അമിത ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. 2009ൽ കരാർ പ്രകാരം മൂത്രശങ്ക തീർക്കുവാൻ 1 രൂപയും ടോയ്ലെറ്റ് സംവിധാനത്തിന് 3 രൂപയും കുളിക്കുന്നതിന് 5 രൂപ യും ക്ലോക്ക് റൂം ഉപയോഗത്തിന് 10 രൂപയുമാണ് നിശ്ചയിട്ടുള്ളതെന്ന് പൊതുപ്രവർ ത്തകനായ വി.എം ഷഹാസിന് നൽകിയ വിവരാവകാശ രേഖകൾ വ്യക്തമാക്കുമ്പോ ൾ മൂത്രശങ്കക്ക് 5 രൂപയും ടോയ്ലെറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് 10 രൂപയും ക രാർ എടുത്തിരിക്കുന്ന കൈരളി സോഷ്യൽ സർവീസ് സൊസൈറ്റി ഇടാക്കുന്നതായി വ്യപകമായ പരാതിയാണ് ഉയർന്നിട്ടുള്ളത്. പഞ്ചായത്ത് നിശ്ചയിച്ച് നൽകിയതിലും ഇരട്ടിയലധികം തുക വാങ്ങുന്നതയാണ് പരാതി പൊതു പ്രവർത്തകനായ വി.എം ഷഹാസാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.

കംഫർട്ട് സ്റ്റേഷൻ സ്ഥിരമായി അടച്ചു പൂട്ടിയതല്ലന്നും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഉറവയും ഉണ്ടായി സെപ്റ്റിക് ടാങ്ക് നിറഞ്ഞതാണ് അടച്ചിടാൻ കാ രണം. ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നു കരാറുകാരനോടു ആവശ്യപ്പെട്ടിട്ടുണ്ട്. അമിത ചാർജ് ഈടാക്കുന്നതു സംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ല. ചാർജ് വർധിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ പഞ്ചായത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതു പ ഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചു തീരുമാനമെടുക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ പറഞ്ഞു.