കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കിന് ശ്വാശ്യത പരിഹാരം എന്ന നിലയിൽ ബൈ പ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ഡി.വൈ.എഫ്.ഐ.കാഞ്ഞിരപ്പള്ളി കാള കെട്ടിയിൽ നടന്ന ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി മേഖല സമ്മേളനത്തിലാണ് പ്രമേയത്തിലൂടെ ഇക്കാര്യം ആവിശ്യപ്പെട്ടത്. ഐ.എച്ച്.ആർ.ഡി കോളേജ് മേഖലയി ൽ തന്നെ നിലനിർത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.

സമ്മേളനം ബാസിത് ബഷീറിനെ പ്രസിഡന്റായും ബിപിൻ ബി.ആറിനെ സെക്രട്ടറി യായും തെരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ: ജോബിൻ കുഞ്ഞ്മോൻ, അപർണ്ണ (വൈസ് പ്രസിഡന്റുമാർ) അനന്തു കൃഷ്ണ, വിഷ്ണു പ്രസാദ് (ജോയിന്റ് സെക്രട്ടറി മാർ) ശ്യാം തമ്പലക്കാട് (ട്രഷറർ) ജാസർ.ഇ.നാസർ, ബിനു റ്റി.വി (സെക്രട്ടറിയേറ്റ് അംഗങ്ങൾ)ജൂൺ മുപ്പത് മുതൽ ജൂലൈ രണ്ട് വരെ എരുമേലിയിൽ നടക്കുന്ന ബ്ലോക്ക് സമ്മേളനത്തിലേക്ക് അഞ്ച് വനിതകൾ ഉൾപ്പെടെ ഇരുപത്തിരണ്ടംഗ കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.