ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടു കാരുടെ നേതൃത്വത്തില്‍ ഏഞ്ചല്‍വാലിയില്‍ നടന്ന സമരപരിപാടി സര്‍ക്കാരുകള്‍ക്കു ള്ള മുന്നറിയിപ്പായി. സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന യോഗത്തില്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തിലെ ഭവിഷ്യത്തുകള്‍ ജോണി കെ.ജോര്‍ജ് വിശദീകരിച്ചു. പമ്പാവാലി, ഏഞ്ചല്‍വാലി, മൂക്കംപെട്ടി, കണമല, എരുത്വാപ്പുഴ, കീരിത്തോട്, തുലാപ്പള്ളി, നാറാ ണംതോട് മേഖലകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

കൊല്ലമുള വില്ലേജിനെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചു കൊല്ലമുള വില്ലേജ് നിവാസികള്‍ നടത്തിയ ധര്‍ണയ്ക്കും പ്രകടനത്തിനും പിന്നാലെയാണ് എരു മേലി തെക്ക് വില്ലേജിലും സമരം ആരംഭിച്ചിരിക്കുന്നത്. സര്‍വേയില്‍ മേഖലയിലെ റ ബര്‍ത്തോട്ടങ്ങള്‍ വനമേഖലയായി കരുതിയാവാം ബഫര്‍സോണ്‍ നിശ്ചയിച്ചതെന്ന് അ ഭിപ്രായം ഉയര്‍ന്നു. ആകാശദൂരം ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആയി നിശ്ചയിക്ക പ്പെട്ടാല്‍ എരുമേലി തെക്ക് വില്ലേജിലെ ആയിരക്കണക്കിനു കുടുംബങ്ങളെ കുടിയൊ ഴിപ്പിക്കേണ്ടി വരുമെന്ന ആശങ്കയുമുണ്ട്.

ശാസ്ത്രീയ നിഗമനങ്ങളില്ലാത്ത റിപ്പോര്‍ട്ടുകള്‍ മാറ്റണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തി ല്‍ ഇടപെട്ട് ഒരു കിലോമീറ്ററിനു പകരം പൂജ്യം തലത്തിലേക്ക് എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ പി.ജെ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സിബി കൊറ്റനെല്ലൂര്‍, രാധാകൃഷ്ണന്‍ നായര്‍, ഫാ.മാത്യു നിരപ്പേല്‍, ഫാ. ജയിംസ് കൊല്ലംപറമ്പില്‍, മാത്യു ജോസഫ്, സുബി സണ്ണി, മറിയാമ്മ തോമസ്, ജിജിമോള്‍ സജി എന്നിവര്‍ പ്രസംഗിച്ചു.