കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് തടസ്സ ങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ പി.കെ ജയശ്രീ സ്ഥലം സന്ദർ ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.എൻ.ആർ.എച്ച്.എം ഉദ്യോഗസ്ഥർ, കെട്ടിടത്തി ന്റെ നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ചയും നടത്തി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും സാമൂഹിക ആരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിൽ പരിമിതി കളിൽ ആണ് ഇപ്പോഴും ആശുപത്രിയുടെ പ്രവർത്തനം. കിടത്തിചികിത്സ ഉൾപ്പെടെ നടത്തണമെങ്കിൽ കെട്ടിട സൗകര്യം അപര്യാപ്തമാണ് ഈ സാഹചര്യത്തിൽ 2018 ലാ ണ് തുക അനുവദിച്ചത്. മൂന്നുകോടി 57 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടർ നടപടി കൾ വൈകി.അടുത്ത മാർച്ചിൽ ഒരു തുക ലാപ്സായി പോകുന്നതിനാൽ പഞ്ചായത്ത് പ്ര സിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കളക്ടറെ നേരിട്ട് കണ്ട് സ്ഥിതിഗതി കൾ ബോധ്യപ്പെടുതിയതിനെ തുടർന്നാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്.

നിലവിൽ വില്ലേജ് ഓഫീസിന് സമീപത്തുള്ള സ്ഥലത്ത് ആശുപത്രി നിർമ്മിക്കുവാൻ ആയിരുന്നു പദ്ധതി. ചെങ്കുത്തായ കിടക്കുന്ന ഈ സ്ഥലത്ത് ആശുപത്രി നിർമിക്കണം എങ്കിൽ 16m ക്യുബിക് മീറ്റർ മണ്ണ് നീക്കം ചെയ്യേണ്ടതായി വരും. 28ന് പൊതുമരാമത്ത് വകുപ്പിന് ഫയൽ കൈമാറുകയായിരുന്നു. എന്നാൽ ഇത്രയധികം മണ്ണ് നീക്കം ചെയ്യു വാനായി അധികച്ചെലവും അനുമതികളും ആവശ്യമായതിനാൽ കെട്ടിടനിർമ്മാണ ത്തിന് തടസ്സമായി.അതേസമയം പഞ്ചായത്ത് ബസ് സ്റ്റാൻഡിന് ആയി ടൗണിൽ വാ ങ്ങിയിരുന്ന 41 സെന്റ് സ്ഥലം കാടുകയറി നശിക്കുകയാണ്. കെട്ടിടം ഇവിടെ നിർ മ്മി ക്കുവാൻ അനുയോജ്യമാണോ എന്ന് കളക്ടർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയി രുത്തി. ഇത് സംബന്ധിച്ച് നിലനിൽക്കുന്ന നിയമ നടപടികൾ പരിശോധിച്ചശേഷം ഇവിടെ കെട്ടിടം സ്ഥാപിക്കുവാൻ പറ്റുമോ എന്നും ആലോചന നടത്തും.