കാഞ്ഞിരപ്പള്ളി ബൈപ്പാസിൻ്റ നിർമ്മാണത്തിന് എതിര് നിൽക്കുന്നവർ നാടിൻ്റെ വി കസനത്തിന് നിൽക്കുന്നതായി ഡോ.എൻ ജയരാജ്. ബൈപ്പാസിൻ്റ നിർമ്മാണത്തിൻ്റെ ഭാഗമായി സ്ഥലം വിട്ട് നൽകാത്ത 3 പേര് മൂലം കാലതാമസം നേരിടുന്നതായും ,നിർ മ്മാണത്തിൻ്റെ ഭാഗമായുള്ള റൗണ്ടാന നിർമ്മാണത്തിന് ഈ സ്ഥലം വേണ്ടതന്നും MLA പറഞ്ഞു.ഇത് കിട്ടാത്തതിനാൽ ടെണ്ടർ നടപടികളിൽ രണ്ട് മാസത്തോളം കാലതാമ സം ഉണ്ടാകുമെന്നും നിർമ്മാണ ആവശ്യത്തിനുള്ള ബാക്കി ഭൂരിഭാഗം പേരും സ്ഥലം വിട്ട് നൽകിയതായും ജയരാജ് പറഞ്ഞു.

ബാക്കി ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോവുകയാണ ന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് പണം കൈമാറുന്നത് സംബന്ധിച്ച ആശങ്ക മൂലമാ ണ് സ്ഥലം വിട്ട് തരാത്തതെന്നും എംഎൽഎ എന്ന നിലയിൽ താൻ എഴുതി തരാമെന്ന് ഉറപ്പ് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ലന്നും ഇദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി ബൈപ്പാ സ് പൂർത്തികരിക്കുക എന്നത് തൻ്റെ ആഗ്രഹവും സ്വപ്നവും ലക്ഷ്യവുമാണന്നും ഡോ. എൻ ജയരാജ് പറഞ്ഞു.