ചരക്ക് വാഹനങ്ങൾക്ക് അന്യായമായ പെനാൽറ്റി അടിക്കുന്ന ഉദ്യോഗസ്ഥ നടപടികൾ ക്കെതിരെ സിഐടിയു നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വാഹന ഉടമകൾ കൂട്ടധർണ്ണ നടത്തി.
സിഐടിയു കാത്തിരപ്പള്ളി ഏരിയാ സെക്രട്ടറി പി കെ നസീർ ധർണ്ണ ഉൽഘാടനം ചെയ്തു. ചരക്ക് വാഹന തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി എം ആർ രാജേഷ്, സുനിൽ, രതീഷ് ചിലമ്പിക്കുന്നേൽ, അൻസാരി ഓ രായത്തിൽ, അനസ് മുണ്ടക്കയം എന്നിവർ സംസാരിച്ചു.