ആർഎസ്എസും ബി ജെ പിയും ചേർന്ന് നാട്ടിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തു കയാണെന്നു് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. നാലു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളിയിൽ നടന്നു വന്ന സി.ഐ.ടി.യു കോട്ടയം ജില്ലാ സ മ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉൽഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു എളമരം കരീം. ഒട്ടേറെ ജനകീയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ മോശമാക്കുവാൻ ശ്രമിക്കുകയാണെന്നും എളമരം പറഞ്ഞു.
സി ഐ ടി യു ജില്ലാ പ്രസിഡണ്ട് ടി ആർ രഘുനാഥൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ തോമസ്, അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം വി എൻ വാസവൻ, ജില്ലാ ട്രഷറർ വി പി ഇബ്രാഹീം, വൈസ് പ്രസിഡണ്ട് വി പി ഇസ്മയിൽ, പി എസ് സുരേന്ദ്രൻ, കെ രാജേഷ്, പി കെ നസീർ എന്നിവർ പ്രസംഗിച്ചു.എ കെ ജെ എം ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ, ഫാബീസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നു മാരംഭിച്ച റാലികൾ പേട്ട കവലയിലെ തോംസൺ സ്റ്റേഡിയത്തിൽ സമാപിച്ചു.ചെണ്ട – വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് തൊഴിലാളികൾ റാലിയിൽ പങ്കെടുത്തു.