ആനക്കല്ല്: മനുഷ്യന്‍ പ്രകൃതിയുടെ ഘടനയ്ക്ക് അനുസരിച്ച് ജീവിതരീ തികളും, ഭക്ഷണക്രമവും, സാഹചര്യങ്ങളും ക്രമപ്പെടുത്തണമെന്നും അ തിലൂടെ മാത്രമേ ജീവിതശൈലിയെ ചിട്ടപ്പെടുത്താനാവൂയെന്നും അങ്ങ നെ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാനാകണമെന്നും മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. നവജ്യോതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആനക്കല്ല് സെന്റ് ആന്റ ണീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ വച്ച് കാന്‍സര്‍ ജീവിതശൈലി രോഗബോ ധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു അവര്‍.

തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കു ഴി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ഷീല തോമ സ്, ആനക്കല്ല് സെന്റ് ആന്റ ണീസ് ചര്‍ച്ച് വികാരി ഡൊമിനിക് കാഞ്ഞി രത്തിനാല്‍,സെക്രട്ടറി ജോസ് മാത്യു പാല യ്ക്കല്‍,വൈസ് പ്ര സിഡന്റ് ആന്‍സമ്മ തോമസ് മടുക്കക്കുഴി എന്നിവര്‍ സംസാരി ച്ചു.

പൊതുസമ്മേളാനന്തരം കാന്‍സര്‍ ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ഡോ. റ്റി.എന്‍. ഗോപിനാഥപിള്ള ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ക്ലാ സ്സിനോടനുബന്ധിച്ച് സൗജന്യ രക്തസമ്മര്‍ദ്ദ പ്രമേഹ പരിശോധനയും നടത്തി. ക്ലാസ്സില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഔഷധ ഫവലൃക്ഷ തൈയുടെ വിതരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു.